നാ​ടി​നു ന​ഷ്ട​മാ​യ​ത് മി​ക​ച്ച സ​ഹ​കാ​രി​യെ
Monday, May 10, 2021 10:58 PM IST
പ​ത്ത​നം​തി​ട്ട: രാ​ഷ്‌ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ, തൊ​ഴി​ലാ​ളി നേ​താ​വ്, സ​ഹ​കാ​രി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ​ത്ത​നം​തി​ട്ട​യി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച മ​ണ്ണ​ടി അ​നി​ലി​ന്‍റേ​ത്. എ​ച്ച്എം​എ​സ് എ​ന്ന അ​ഖി​ലേ​ന്ത്യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി, ലേ​ബ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ, ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ അ​നി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.
25 ദി​വ​സം മു​ന്പ് കോ​വി​ഡ് ബാ​ധി​ച്ച് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ന്നി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ന്യൂ​മോ​ണി​യാ ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്ക​വേ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു അ​ന്ത്യം. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, സി​എം​പി പോ​ളി​റ്റ് ബ്യൂ​റോ അം​ഗം, സം​സ്ഥാ​ന സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. ഇ​ട​ക്കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്തെ​ത്തി​യ​ത്. എ​ഐ​എ​സ്എ​ഫി​ലും എ​ഐ​വൈ​എ​ഫി​ലും പ്ര​വ​ർ​ത്തി​ച്ചു. പ്രീ​ഡി​ഗ്രി ബോ​ർ​ഡ് വി​രു​ദ്ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് പോ​ലീ​സ് മ​ർ​ദ​ന​ത്തി​നി​ര​യാ​യി. എം.​വി. രാ​ഘ​വ​നോ​ടൊ​പ്പം സി​എം​പി​യി​ൽ ചേ​ർ​ന്നു. രാ​ഘ​വ​ന്‍റെ മ​ര​ണ​ത്തോ​ടെ കെ.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​നോ​ടൊ​പ്പം എ​ൽ​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യെ​ങ്കി​ലും പി​ന്നീ​ട് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്നു. ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യി​രി​ക്കു​ന്പോ​ഴും സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​ക്കാ​ര​നാ​യി​രു​ന്ന അ​നി​ൽ എ​ച്ച്എം​എ​സ് പ്ര​വ​ർ‌​ത്ത​ക​നാ​യ​ത് അ​ങ്ങ​നെ​യാ​ണ്. എ​ച്ച്എം​എ​സ് നേ​താ​വ് ത​ന്പാ​ൻ തോ​മ​സു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി.
മ​ണ്ണ​ടി അ​നി​ലി​ന്‍റെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളും തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നേ​താ​ക്ക​ളും അ​നു​ശോ​ച​നം അ​റി​യി​ച്ചു. മു​ൻ എം​എ​ൽ​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ.​സി. രാ​ജ​ഗോ​പാ​ല​ൻ, ജോ​സ​ഫ് എം.​പു​തു​ശേ​രി, കെ. ​ശി​വ​ദാ​സ​ൻ നാ​യ​ർ, കെ​എ​സ്എ​ഫ​ഇ ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ക്ട​ർ ടി.​തോ​മ​സ്, എ​ൽ​ജെ​ഡി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ.​വ​ർ​ഗീ​സ് ജോ​ർ​ജ്, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ് വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ.​ഡി.​കെ.​ജോ​ൺ, സി​എം​പി സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം മാ​ത്യു വീ​ര​പ്പ​ള്ളി, എ​ച്ച്എം​എ​സ് നേ​താ​വ് ഗീ​വ​ർ​ഗീ​സ് കു​ള​ത്തി​നാ​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.