കോ​വി​ഡ് ചി​കി​ത്സ ! ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ക​ത​യേ​റു​ന്നു, ഒ​ഴി​വു​ള്ള​ത് 14 ശ​ത​മാ​നം കി​ട​ക്ക​ക​ൾ ‌
Tuesday, May 11, 2021 11:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ൾ ഓ​ക്സി​ജ​ൻ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ചി​കി​ത്സ​യി​ൽ 86 ശ​ത​മാ​നം കി​ട​ക്ക​ക​ളും നി​റ​ഞ്ഞു. ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ നോ​ണ്‍ ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ 393 കി​ട​ക്ക​ക​ളാ​ണ് ഓ​ക്സി​ജ​ൻ സൗ​ക​ര്യ​മു​ള്ള​ത്. ഇ​തി​ൽ 56 കി​ട​ക്ക​ക​ൾ മാ​ത്ര​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഒ​ഴി​വു​ള്ള​ത്.

സ​ർ​ക്കാ​ർ ആശുപത്രികളിൽ 23 കി​ട​ക്ക​ക​ളേ ഒ​ഴി​വു​ള്ളൂ. 120 കി​ട​ക്ക​ക​ളി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​ക​ത​യു​ള്ള കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​ണ്ട്.‌ഓ​ക്സി​ജ​ൻ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സി​ലി​ണ്ട​റു​ക​ളു​ടെ ക്ഷാ​മം ഉ​ണ്ടാ​കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ഓ​ക്സി​ജ​ൻ സം​വി​ധാ​ന​മു​ള്ള മു​റി​ക​ളി​ലേ​ക്ക് തി​ങ്ക​ളാ​ഴ്ച രാ​ത്രി രോ​ഗി​ക​ളി​ൽ ചി​ല​രെ മാ​റ്റി​യി​രു​ന്നു. ‌

ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ഐ​സി​യു​വി​ൽ 214 കി​ട​ക്ക​ക​ളി​ൽ 34 എ​ണ്ണ​മാ​ണ് ഒ​ഴി​വു​ള്ള​ത്. ‌114 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 58 എ​ണ്ണ​വും ഒ​ഴി​വു​ണ്ട്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഐ​സി​യു​വി​ൽ ഏ​ഴ് കി​ട​ക്ക​ക​ൾ മാ​ത്ര​മാ​ണ് ഒ​ഴി​വു​ള്ള​ത്. 68 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ 49 എ​ണ്ണം ഒ​ഴി​വു​ണ്ട്. ര​ണ്ട് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ലാ​യു​ള്ള 412 കി​ട​ക്ക​ക​ളി​ൽ 88 ശ​ത​മാ​ന​വും രോ​ഗി​ക​ളെ​ക്കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ‌