ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​ത്രം ‌
Wednesday, May 12, 2021 10:04 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന് ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി കോ​വി​ഡ് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ക്കും. ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി മൂ​ന്ന് കേ​ന്ദ്ര​ങ്ങ​ളും കോ​വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​നാ​യി നാ​ല് കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഓ​രോ കേ​ന്ദ്ര​ത്തി​ലും നൂ​റു​പേ​ര്‍​ക്ക് വീ​ത​മാ​കും വാ​ക്‌​സി​ന്‍ ന​ല്‍​കു​ക. ‌
മാ​ര്‍​ച്ച് 17 വ​രെ കോ​വീ​ഷീ​ല്‍​ഡ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​രും ഏ​പ്രി​ല്‍ 11 വ​രെ കോ​വാ​ക്‌​സി​ന്‍ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍​ക്കു​മാ​ണ് ര​ണ്ടാം ഡോ​സ് ന​ല്‍​കു​ക. അ​താ​ത് മേ​ഖ​ല​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രും ഫോ​ണ്‍ മു​ഖേ​ന​യോ എ​സ്എം​എ​സ് മു​ഖേ​ന​യോ വി​വ​രം അ​റി​യി​ച്ച​വ​രാ​ണ് ര​ണ്ടാം ഡോ​സി​നാ​യി എ​ത്തേ​ണ്ട​ത്. ആ​ദ്യ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച് കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.‌

‌കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ‌

ഇ​ല​ന്തൂ​ര്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, കു​ന്ന​ന്താ​നം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, വെ​ച്ചൂ​ച്ചി​റ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍. ‌

‌കോ​വാ​ക്‌​സി​ന്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ‌

അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി, കു​ള​ന​ട പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍. ‌