മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു
Wednesday, May 12, 2021 10:06 PM IST
കോ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ഇ​ടി​ഞ്ഞു. കോ​ന്നി ആ​ഞ്ഞി​ലി​ക്കു​ന്ന് മു​രു​പ്പ് പ്ര​ദേ​ശ​ത്തേ കോ​ട്ട​മു​രു​പ്പേ​ൽ വീ​ട്ടി​ൽ ശ​ശി​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ഭി​ത്തി​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ലെ മ​ഴ​യി​ൽ ത​ക​ർ​ന്ന​ത്. കാ​ട്ടു ക​ല്ലി​ൽ കെ​ട്ടി ഉ​യ​ർ​ത്തി​യ ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഈ ​ഭാ​ഗ​ത്തെ മ​ണ്ണും ഒ​ലി​ച്ചു പോ​യ​തോ​ടെ വീ​ടി​നും ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ട്. പൊ​ന്ത​നാ​ക്കു​ഴി ഭാ​ഗ​ത്ത് പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലും സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു നാ​ശം നേ​രി​ട്ടി​ട്ടു​ണ്ട്. ‌

ക​ന​ത്ത മ​ഴ​യി​ൽ ഇ​തേ ഭാ​ഗ​ത്ത് മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​തി​നെ തു​ട​ർ​ന്ന് ഒ​ന്നി​ല​ധി​കം വീ​ടു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചു. പൊ​ന്ത​നാ​ക്കു​ഴി ഭാ​ഗ​ത്ത് ഉ​യ​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ ഭാ​ഗ​ങ്ങ​ളി​ൽ ര​ണ്ട് വ​ർ​ഷം മു​മ്പ് സം​ര​ക്ഷ​ണ ഭി​ത്തി ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ണ്ണ് ഇ​ടി​ഞ്ഞി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ‌