കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Wednesday, May 12, 2021 10:27 PM IST
അ​ടൂ​ർ: അ​ടൂ​ർ-​ശാ​സ്താം​കോ​ട്ട സം​സ്ഥാ​ന പാ​ത​യി​ൽ നെ​ല്ലി​മു​ക​ൾ താ​ഴ​ത്തു​മ​ണ്ണി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. പോ​രു​വ​ഴി അ​മ്പ​ല​ത്തും ഭാ​ഗം ര​ഞ്ജി​ത്ത് ഭ​വ​നി​ൽ രാ​ജു​വി​ന്‍റെ മ​ക​ൻ അ​രു​ൺ (26) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി 10.40നാ​യി​രു​ന്നു അ​പ​ക​ടം. കേ​ബി​ൾ ടെ​ക്നീ​ഷ്യ​നാ​യ അ​രു​ൺ ജോ​ലി ക​ഴി​ഞ്ഞ് അ​ടൂ​രി​ൽ നി​ന്നും ഏ​ഴാം​മൈ​ലി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കും വ​ഴി ക​ട​മ്പ​നാ​ട് ഭാ​ഗ​ത്ത് നി​ന്നും വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അമ്മ: ര​മ. സ​ഹോ​ദ​ര​ൻ: ര​ഞ്ജി​ത്ത്.