യൂ​ണി​ഫോം ഓ​വ​ർ​കോ​ട്ട് വി​ത​ര​ണം ചെ​യ്തു
Friday, May 14, 2021 10:30 PM IST
കോ​ഴ​ഞ്ചേ​രി: കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കോ​ഴ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ന്മു​ള സ​ർ​ക്കി​ളി​ന്‍റെ പ​രി​ധി​യി​ലു​ള്ള സ്പെ​ഷ​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് യൂ​ണി​ഫോം ഓ​വ​ർ​കോ​ട്ട് വി​ത​ര​ണം ചെ​യ്തു. ക​ഐ​ച്ച്ആ​ർ​എ സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ ആ​റ​ന്മു​ള സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി. ​ജ​യ​കു​മാ​റി​ന് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ​കു​റു​പ്പ്, സെ​ക്ര​ട്ട​റി എ.​വി. ജാ​ഫ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ന​ന്ദ​കു​മാ​ർ, മു​രു​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഹോ​ട്ട​ൽ ആ​ൻ​ഡ് റെ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​രി​പാ​ടി കോ​ഴ​ഞ്ചേ​രി​യി​ൽ തു​ട​രു​ക​യാ​ണ്. ദി​വ​സ​വും 200 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ത​യാ​റാ​ക്കു​ന്ന​ത്. നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല​ട​ക്കം രാ​പ​ക​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. തെ​രു​വു​ക​ളി​ൽ അ​ല​ഞ്ഞു​ന​ട​ക്കു​ന്ന​വ​ർ​ക്കും ക​രു​ത​ലി​ന്‍റെ ക​രം നീ​ളു​ന്നു.