പീ​ടി​ക​യി​ൽ കു​ടും​ബ​ത്തി​നും അ​ഴ​ങ്ങാ​ട് ഇ​ട​വ​ക​യ്ക്കും അ​നു​ഗ്ര​ഹ​നി​മി​ഷം
Friday, May 14, 2021 10:34 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പെ​രു​വ​ന്താ​നം അ​ഴ​ങ്ങാ​ട് പീ​ടി​ക​യി​ൽ കു​ടും​ബ​ത്തി​നും ഇ​ട​വ​ക​സ​മൂ​ഹ​ത്തി​നും ഇ​ത് ഭാ​ഗ്യ​പ്പെ​ട്ട അ​നു​ഗ്ര​ഹ നി​മി​ഷം. ഓ​ഷ്യാ​ന​യി​ലെ പാ​പ്പു​വ ന്യൂ​ഗ്വി​നി​യ ദ്വീ​പ് സ​മൂ​ഹ​ത്തി​ലെ ഐ​ത​പ്പെ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ ബി​ഷ​പ്പാ​യി അ​ഴ​ങ്ങാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​സി​ബി മാ​ത്യു പീ​ടി​ക​യി​ലി​നെ (50) ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ഴ​ങ്ങാ​ട് ഗ്രാ​മം. ഹെ​റാ​ൾ​ഡ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സ​ന്യാ​സ സ​മൂ​ഹാം​ഗ​മാ​യ ഫാ. ​സി​ബി മാ​ത്യു എ​ന്ന സ​മ​ർ​പ്പി​ത മി​ഷ​ന​റി​യു​ടെ പൗ​രോ​ഹി​ത്യം ര​ജ​ത​ജൂ​ബി​ലി​യി​ലെ​ത്തു​ന്പോ​ഴാ​ണ് ഈ ​നി​യോ​ഗം. കേ​ര​ള​ത്തി​ലും ആ​ന്ധ്രാ​പ്ര​ദേ​ശി​ലും തു​ട​ർ​ന്ന് പാ​പ്പു​വ ന്യൂ​ഗ്വി​നി​യ​യി​ലു​മാ​യു​ള്ള വൈ​ദി​ക​ശു​ശ്രൂ​ഷ ഇ​നി മെ​ത്രാ​ൻ​ശു​ശ്രൂ​ഷ​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ക​യാ​ണ്.
ചെ​റു​പ്പം മു​ത​ലെ വൈ​ദി​ക​നാ​കാ​നാ​യി​രു​ന്നു സി​ബി​ച്ച​ന്‍റെ ആ​ഗ്ര​ഹം. വീ​ട്ടി​ലും സ്കൂ​ളി​ലും ഇ​ട​വ​ക​യി​ലും ഏ​വ​ർ​ക്കും പ്രി​യ​ങ്ക​ര​ൻ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ൽ പെ​രു​വ​ന്താ​നം മ​ല​നി​ര​ക​ൾ അ​തി​രി​ടു​ന്ന മേ​ലോ​രം അ​ഴ​ങ്ങാ​ട് പ്ര​ദേ​ശം പ​രി​മി​തി​ക​ൾ ഏ​റെ​യു​ള്ള കു​ടി​യേ​റ്റ​മേ​ഖ​ല​യാ​ണ്.
ഗ​താ​ഗ​ത, വി​ദ്യാ​ഭ്യാ​സ സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ പ​രി​മി​തം. കാ​ല​വ​ർ​ഷ​കാ​ല​ങ്ങ​ളി​ൽ ആ​ശ​ങ്ക​ക​ൾ നി​റ​ഞ്ഞ ജീ​വി​തം. സാ​ഹ​സി​കം എ​ന്നു പ​റ​യാ​വു​ന്ന വി​ധം ദു​രി​ത​ങ്ങ​ളെ​യും പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളെ​യും നേ​രി​ട്ടാ​ണ് ഇ​വി​ട​ത്തെ ജ​ന​ത അ​ധ്വാ​ന​ത്തി​ലും വി​ശ്വാ​സ​ത്തി​ലും ക​രു​ത്തു​നേ​ടി​യ​ത്.
ഈ ​കാ​ർ​ഷി​ക​ഭൂ​മി​ക​യു​ടെ ന​ൻ​മ​യും വി​ശു​ദ്ധി​യും അ​റി​ഞ്ഞാ​ണ് സി​ബി​ച്ച​ൻ വ​ള​ർ​ന്ന​ത്. പി​താ​വ് മാ​ത്യു ഏ​റെ അ​ധ്വാ​നി​ച്ചാ​ണ് മ​ക്ക​ളെ പ​ഠി​പ്പി​ച്ചു​വ​ർ​ത്തി​യ​ത്. പ്രാ​ർ​ഥ​ന​യു​ടെ ചൈ​ത​ന്യ​വും തീ​ഷ്ണ​മാ​യ വി​ശ്വാ​സ​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ക​രു​ത​ൽ.​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​പ്പ​ൻ മാ​ത്യു വ​ർ​ക്കി​യോ​ടൊ​പ്പം സി​ബി​ച്ച​ൻ കൃ​ഷി​യി​ൽ സ​ഹാ​യി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് മാ​താ​വ് അ​ന്ന​ക്കു​ട്ടി അ​നു​സ്മ​രി​ച്ചു.
തെ​ക്കേ​മ​ല സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ പ​ത്താം ക​ഴി​ഞ്ഞ​പ്പോ​ൾ സെ​മി​നാ​രി​യി​ൽ ചേ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള പ്രാ​യ​മാ​യി​ല്ലെ​ന്ന അ​ഭി​പ്രാ​യ​ത്തി​ൽ വീ​ട്ടി​ൽ അ​നു​വാ​ദം കൊ​ടു​ക്കി​ല്ല. എ​ന്നാ​ൽ, വൈ​ദി​ക​നാ​ക​ണ​മെ​ന്ന സി​ബി​യു​ടെ നി​ര​ന്ത​ര ആ​ഗ്ര​ഹ​ത്തി​നു​മു​ന്നി​ൽ സ​മ്മ​തം ന​ൽ​കി. തു​ട​ർ​ന്ന് ഹെ​രാ​ൾ​ഡ് ഓ​ഫ് ഗു​ഡ് ന്യൂ​സ് സ​ന്യാ​സ​സ​ഭ​യി​ൽ ചേ​രാ​ൻ ആ​ന്ധ്ര​യി​ൽ സെ​മി​നാ​രി പ​ഠ​ന​ത്തി​നു​പു​റ​പ്പെ​ട്ടു. അ​ന്ന​ത്തെ തീ​രു​മാ​നം ക​ർ​ത്താ​വി​ന്‍റെ നി​ശ്ച​യ​മാ​യി​രു​ന്നു​വെ​ന്നും മ​ക​ന്‍റെ പു​തി​യ നി​യോ​ഗ​ത്തി​ൽ അ​വി​ട​ത്തെ കൃ​പ​യെ സ്തു​തി​ക്കു​ന്നു​വെ​ന്നും അ​ന്ന​ക്കു​ട്ടി പ​റ​ഞ്ഞു.
മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്യാ​ൻ കു​ട്ടി​ക്കാ​ലം മു​ത​ലെ ശ്ര​ദ്ധി​ച്ചി​രു​ന്നു സി​ബി​ച്ച​ൻ. പ​ഠ​ന​കാ​ര്യ​ങ്ങ​ൾ​ക്ക് വീ​ട്ടി​ൽ നി​ന്നു ന​ൽ​കു​ന്ന പ​ണം വ​ഴി​യ​രി​കി​ലെ പാ​വ​ങ്ങ​ൾ​ക്ക് കൊ​ടു​ക്കു​ക​യും ഉ​ച്ച​യ്ക്ക് കൊ​ണ്ടു പോ​കു​ന്ന ഭ​ക്ഷ​ണം ക്ലാ​സി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്ന ദാ​ന​ശീ​ലം സി​ബി​ച്ച​നി​ലു​ണ്ടാ​യി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ ജോ​മോ​ൻ ഓ​ർ​മി​ക്കു​ന്നു.
എ​ളി​മ​യും ലാ​ളി​ത്യ​വു​മു​ള്ള വൈ​ദി​ക​നാ​ണ് ഫാ. ​സി​ബി മാ​ത്യു എ​ന്ന് അ​ഴ​ങ്ങാ​ട് സെ​ന്‍റ് ആ​ൻ​ണീ​സ് പ​ള്ളി വി​കാ​രി ഫാ. ​അ​ബ്രാ​ഹം കൊ​ച്ചു​വീ​ട്ടി​ൽ പ​റ​ഞ്ഞു. അ​ടു​ത്ത​യി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ ജൂ​ബി​ലി ഇ​ട​വ​ക​യി​ൽ ആ​ഘോ​ഷി​ച്ച​ത്.