കോ​ഴ​ഞ്ചേ​രി മേ​ഖ​ല​യി​ലും കെ​ടു​തി​ക​ള്‍ രൂ​ക്ഷം
Saturday, May 15, 2021 10:26 PM IST
കോ​ഴ​ഞ്ചേ​രി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡി​ലെ തെ​റ്റു​പ​റ - കു​രു​ട്ടീ​ക്ക​ല്‍ ഭാ​ഗ​ത്ത് വെ​ള​ളം ക​യ​റി. പി​ഐ​പി ക​നാ​ല്‍ ക​ട​ന്നു​പോ​കു​ന്ന താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് വെ​ള്ളം എ​ത്തി​യ​ത്. പ​ത്തോ​ളം വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ല്‍ ചെ​റി​യ തോ​ട് നി​ര്‍​മി​ച്ച​താ​ണ് വെ​ള​ളം ക​യ​റാ​ന്‍ ക​രാ​ണ​മെ​ന്ന് പ​റ​യു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജി​ജി മാ​ത്യു ഇ​ട​പെ​ട്ട​തി​നേ തു​ട​ര്‍​ന്ന് പി​ഐ​പി ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി തോ​ട് പൊ​ളി​ച്ച് വെ​ള്ളം ഒ​ഴി​ച്ച് വി​ട്ടു. പ​മ്പാ​ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​തു​മാ​യി ഉ​യ​രു​ന്ന​തി​നേ​തു​ട​ര്‍​ന്ന് കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, അ​യി​രൂ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ള​യ​ഭീ​ഷ​ണി​യു​ണ്ട്. ന​ദി ഇ​രു​ക​ര മു​ട്ടി​യാ​ണ് ഒ​ഴു​കു​ന്ന​ത്. ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും കോ​ഴ​ഞ്ചേ​രി​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​മു​ണ്ട്. ത​ക​രാ​റി​ലാ​യ വൈ​ദ്യു​തി​വി​ത​ര​ണം പു​ന സ്ഥാ​പി​ക്കാ​ത്ത പ്ര​ദേ​ശ​ങ്ങ​ളു​ണ്ട്.