പ​ന്ത​ല്‍ ഇ​ട്ടി​ട്ടും ഫ​ല​മി​ല്ല, റെ​യി​ല്‍​വേ അ​ടി​പ്പാ​ത​യി​ല്‍ വെ​ള്ള​ക്കെ​ട്ട്
Saturday, May 15, 2021 10:26 PM IST
തി​രു​വ​ല്ല: റോ​ഡി​ല്‍ ഷെ​ഡ് പ​ണി​തി​ട്ടും വെ​ള​ള​ക്കെ​ട്ട് ഒ​ഴി​ഞ്ഞി​ല്ല. തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡി​ലെ റെ​യി​ല്‍​വേ​യു​ടെ അ​ടി​പ്പാ​ത​യി​ല്‍ മ​ഴ​ക്കാ​ല​ത്ത് ഉ​ണ്ടാ​കു​ന്ന വെ​ള​ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി റെ​യി​ല്‍​വേ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച് ഇ​രു​വ​ശ​ങ്ങ​ളി​ലു​ള്ള റോ​ഡി​ല്‍ ഷെ​ഡ് നി​ര്‍​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. മ​ഴ എ​ത്തി​യ​തോ​ടെ റോ​ഡി​ലെ യാ​ത്ര ദു​രി​ത​പൂ​ര്‍​ണ​മാ​യി. അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ ആ​രം​ഭ​ത്തി​ല്‍ ത​ന്നെ മ​ണി​മ​ല​യാ​റി​നു സ​മീ​പ​ത്തെ അ​ടി​പ്പാ​ത​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ഷ​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും എ​തി​ര്‍​പ്പു​ക​ളെ വ​ക വ​യ്ക്കാ​തെ​യാ​യി​രു​ന്നു നി​ര്‍​മാ​ണം. ഇ​തോ​ടെ വ​ര്‍​ഷ​ത്തി​ല്‍ നാ​ലു മാ​സ​ത്തോ​ളം വെ​ള്ള​ക്കെ​ട്ട് മൂ​ലം ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​ല​ച്ചി​രു​ന്നു.

അ​ടി​പ്പാ​ത​യി​ലു​ണ്ടാ​കു​ന്നെ വെ​ള​ള​ക്കെ​ട്ട് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ച്ചി​രു​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി മൂ​ലം റെ​യി​ല്‍​വേ ക​ഴി​ഞ്ഞ മാ​സം റെ​യി​ല്‍​വേ ട്രാ​ക്കി​നു ഇ​രു​വ​ശ​ത്തു​മു​ള്ള റോ​ഡി​ല്‍ ഷെ​ഡ് നി​ര്‍​മി​ച്ചി​രു​ന്നു. പ​ന്ത​ല്‍ വ​ന്ന​തോ​ടെ റോ​ഡി​ലേ​ക്ക് നേ​രി​ട്ട് മ​ഴ വെ​ള്ളം എ​ത്തു​ന്നി​ല്ലെ​ന്ന​തൊ​ഴി​ച്ചാ​ല്‍ റോ​ഡി​ലൂ​ടെ​യു​ണ്ടാ​കു​ന്ന ശ​ക്ത​മാ​യ ഒ​ഴു​ക്കി​ല്‍ വെ​ള്ളം എ​ത്തു​ക​യാ​ണ്. തി​രു​മൂ​ല​പു​രം ഇ​രു​വ​ള​ളി​പ്ര റെ​യി​ല്‍​വേ അ​ടി​പ്പാ​ത​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ന്‍ മ​ണി​മ​ല​യാ​റി​നു സ​മീ​പം സ്ഥാ​പി​ച്ച ഷ​ട്ട​റി​ന്റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്ന​തും വെ​ള്ളം ക​യ​റാ​ന്‍ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. അ​ടി​പ്പാ​ത​യി​ലേ​ക്കും പു​ളി​ക്ക​ത​ത​റ കോ​ള​നി​യി​ലേ​ക്കും ഇ​തു​കാ​ര​ണം വെ​ള്ളം ക​യ​റു​ന്നു​ണ്ട്. തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡി​ല്‍ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.