റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ ക​ട​യ​ട​പ്പ് സ​മ​രം ഇ​ന്ന്‌
Sunday, May 16, 2021 10:07 PM IST
പ​ത്ത​നം​തി​ട്ട: റേ​ഷ​ന്‍ വ്യാ​പാ​ര മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ശ്‌​ന​ങ്ങ​ളു​ന്ന​യി​ച്ച് സം​സ്ഥാ കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ജി​ല്ല​യി​ലെ റേ​ഷ​ന്‍​ക​ട​ക​ളും ഇ​ന്ന് അ​ട​ച്ചി​ടു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.‌
കോ​വി​ഡ് ര​ണ്ടാം വ്യാ​പ​നം റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ഏ​റെ ഭീ​തി​യി​ലാ​ണെ​ന്ന് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. 20 വ്യാ​പാ​രി​ക​ള്‍ രോ​ഗം ബാ​ധി​ച്ച കു​റ​ഞ്ഞ ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​രി​ച്ചു. മു​ന്നൂ​റോ​ളം വ്യാ​പാ​രി​ക​ള്‍ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. അ​ഞ്ഞൂ​റി​ല​ധി​കം സെ​യി​ല്‍​സ്മാ​ന്മാ​ര്‍​ക്കും, ബ​ന്ധു​ക്ക​ളും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.‌ ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലും ഒ​രു ത​വ​ണ​യാ​യി റേ​ഷ​ന്‍ സാ​ധ​ന​ങ്ങ​ളും കി​റ്റും കൊ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം ഭ​ക്ഷ്യ​വ​കു​പ്പ് കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. മ​ര​ണ​പ്പെ​ട്ട വ്യാ​പാ​രി കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ര്‍​ഹ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കു​ക, കോ​വി​ഡ് മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്കും ന​ല്‍​കു​ക, ഏ​ഴു​മാ​സ​ത്തെ കി​റ്റ് വി​ത​ര​ണ​ത്തി​ന്റെ ക​മ്മീ​ഷ​ന്‍ കു​ടി​ശി​ക ന​ല്‍​കു​ക എ​ല്ലാ ക​ട​ക്കാ​ര്‍​ക്കും പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍ ന​ല്‍​കു​ക. തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​മെ​ന്ന് ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ന്‍ വി​ള​വി​നാ​ലും റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​ബി. സ​ത്യ​നും പ​റ​ഞ്ഞു.‌

‌സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല‌

മ​ല്ല​പ്പ​ള്ളി: ഓ​ള്‍ കേ​ര​ള റേ​ഷ​ന്‍ എം​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​നി​ലെ വ്യാ​പാ​രി​ക​ള്‍ ഇ​ന്ന് ക​ട​ക​ള്‍ തു​റ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ക​ട​യ​ട​പ്പ് സ​മ​രം ജ​ന​ദ്രോ​ഹ ന​ട​പ​ടി​യാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ഹ​രി​കു​മാ​ര്‍, താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ​അ കെ.​കെ. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.‌