18 - 44 വ​യ​സ് മു​ന്‍​ഗ​ണ​നാ വി​ഭാ​ഗം ര​ജി​സ്ട്രേ​ഷ​ന് കടന്പകൾ‌ ഏറെ
Monday, May 17, 2021 10:19 PM IST
വാ​ക്സി​ൻ ല​ഭി​ച്ച​ത് 10 പേ​ർ​ക്ക്

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ 18 മു​ത​ല്‍ 44 വ​രെ പ്രാ​യ​മു​ള്ള മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ത്തി​ന്‍റെ വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ളി​ലെ ബു​ദ്ധി​മു​ട്ടു​ക​ൾ വ​ല​ച്ചു. ശ​രി​യാ​യ രേ​ഖ​ക​ൾ ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തു​മൂ​ലം പ​ല​ർ​ക്കും വാ​ക്സി​ൻ ല​ഭി​ച്ചി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ നി​ര​സി​ക്ക​പ്പെ​ട്ട​തോ​ടെ ഇ​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്താ​നാ​യി​ല്ല. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ഈ ​വി​ഭാ​ഗ​ത്തി​ന് ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന​ലെ 10 പേ​ർ​ക്കു മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ന് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​വ​രു​ൾ​പ്പെ​ടെ ഇ​ന്ന​ലെ ജി​ല്ല​യി​ൽ 6359 പേ​ർ ഒ​ന്നും ര​ണ്ടും ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ക​യു​മു​ണ്ടാ​യി.
18 - 45 പ്രാ​യ​ത്തി​ലു​ള​ള ഗു​രു​ത​ര അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​രെ​യാ​ണ് ആ​ദ്യ മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള​ള​ത്. ഇ​വ​ര്‍ രോ​ഗാ​വ​സ്ഥ സൂ​ചി​പ്പി​ക്കു​ന്ന നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ലു​ള്ള മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഒ​രു അം​ഗീ​കൃ​ത ഡോ​ക്ട​റെ കൊ​ണ്ട് സ​ര്‍​ട്ടി​ഫൈ ചെ​യ്ത് വേ​ണം ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നെ​ന്നാ​ണ് നി​ർ​ദേ​ശം.
എ​ന്നാ​ൽ ലോ​ക്ഡൗ​ൺ കാ​ല​യ​ള​വാ​യ​തി​നാ​ൽ ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ഇ​ത്ത​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​തി​രു​ന്ന​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ ന​ല്ലൊ​രു പ​ങ്കും പി​ന്ത​ള്ള​പ്പെ​ട്ടു.
അം​ഗീ​കൃ​ത ഫോ​ര്‍​മാ​റ്റി​ല്‍ ല​ഭി​ക്കു​ന്ന മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വെ​ബ്‌​സൈ​റ്റി​ല്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം രോ​ഗാ​വ​സ്ഥ​യു​ടെ മു​ന്‍​ഗ​ണ​ന​യും വാ​ക്‌​സി​ന്‍റെ ല​ഭ്യ​ത​യും അ​നു​സ​രി​ച്ച് വാ​ക്‌​സി​നേ​ഷ​ന്‍ ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​വും തീ​യ​തി​യും എ​സ്എം​എ​സ് വ​ഴി അ​റി​യി​ക്കും.
നി​ര്‍​ദി​ഷ്ട ഫോ​ര്‍​മാ​റ്റി​ല്‍ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍​പ്പി​ക്കാ​ത്ത​തു​മൂ​ലം അ​പേ​ക്ഷ നി​ര​സി​ച്ച അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് മ​തി​യാ​യ രേ​ഖ​ങ്ങ​ള്‍ സ​ഹി​തം വീ​ണ്ടും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​മ്പോ​ള്‍ അ​പ്പോ​യ്ൻ​മെ​ന്‍റ് എ​സ്എം​എ​സ്, അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ല്‍ രേ​ഖ എ​ന്നി​വ കാ​ണി​ക്ക​ണ​മെ​ന്നും ഡി​എം​ഒ നി​ർ​ദേ​ശി​ച്ചു.
അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ള്ള​വ​ര്‍​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് ഒ​ഴി​വാ​ക്ക​ണം. ഫോ​ണി​ല്‍ മെ​സേ​ജ് ല​ഭി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ ഇ​വ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്താ​ന്‍ പാ​ടു​ള്ളു.
കോ​വീ​ഷി​ല്‍​ഡ് വാ​ക്‌​സി​ന്‍ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് 84 ദി​വ​സ​ത്തി​നു ശേ​ഷ​മേ ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ക​യു​ള്ളു​വെ​ന്നും ഡി​എം​ഒ ഡോ.​എ.​എ​ൽ. ഷീ​ജ അ​റി​യി​ച്ചു.