കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍; ഓ​ര്‍​മ​പ്പെ​ടു​ത്ത​ലു​മാ​യി വെ​ബി​നാ​ര്‍ ‌
Tuesday, May 18, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പി​നെ സം​ബ​ന്ധി​ച്ച് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ഫീ​ല്‍​ഡ് ഔ​ട്ട് റീ​ച്ച് ബ്യൂ​റോ കോ​ട്ട​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ന്‍റെ​യും കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്.‌കോ​വി​ഡ് മൂ​ന്നാം ഘ​ട്ട വ്യാ​പ​ന​ത്തി​ന് മു​ന്പ് പ​ര​മാ​വ​ധി ആ​ളു​ക​ള്‍​ക്ക് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​രും ആ​രോ​ഗ്യ വ​കു​പ്പും പ്ര​യ​ത്നി​ക്കു​ന്ന​തെ​ന്ന് വെ​ബി​നാ​ര്‍ ന​യി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​ര്‍​വൈ​ല​ന്‍​സ് ഓ​ഫീ​സ​ര്‍ - 2 ഡോ. ​പി. അ​ജി​ത പ​റ​ഞ്ഞു.
ജ​ന​ങ്ങ​ള്‍ പ്ര​ത്യേ​കി​ച്ചും യു​വ​ജ​ന​ങ്ങ​ള്‍ നാ​ടി​ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ‌കോ​ട്ട​യം ഫീ​ല്‍​ഡ് ഔ​ട്ട് റീ​ച്ച് ബ്യൂ​റോ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സു​ധ എ​സ്. ന​മ്പൂ​തി​രി, പ​ത്ത​നം​തി​ട്ട ആ​രോ​ഗ്യ​വ​കു​പ്പ് മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ സു​നി​ല്‍ കു​മാ​ര്‍, പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്‍​എ​സ്എ​സ്. പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്. സ​ജി​ത് ബാ​ബു, സൗ​മ്യ ജോ​സ്, ഫീ​ല്‍​ഡ് പ​ബ്ലി​സി​റ്റി അ​സി​സ്റ്റ​ന്‍​ഡ് ടി. ​സ​രി​ന്‍ ലാ​ല്‍, എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍ സെ​ക്ര​ട്ട​റി അ​മൃ​ത സ​ജീ​വ്, ദി​വ്യ ഉ​ദ​യ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വെ​ബി​നാ​റി​ല്‍ സം​സാ​രി​ച്ചു. 100 എ​ന്‍​എ​സ്എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രും അ​ധ്യാ​പ​ക​രും വെ​ബി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു. ‌