കോ​വി​ഡ് പോ​രാ​ട്ട​ത്തി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ആ​ദ​രം
Thursday, June 10, 2021 10:04 PM IST
തി​രു​വ​ല്ല: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ മു​ന്‍​നി​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ദ​ര​വു​മാ​യി തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം.
തി​രു​വ​ല്ല പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ഏ​ബ്ര​ഹാം വ​ർ​ഗീ​സ് തി​രു​വ​ല്ല ഡി​വൈ​എ​സ്പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു​വി​ന് മൊ​മെ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.
പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി​യും പോ​ലീ​സ് ഹെ​ൽ​ത്ത് കെ​യ​ർ പ്രോ​ഗ്രാം കോ​ർ​ഡി​നേ​ റ്റ​റു​മാ​യ ഡോ. ​ഫെ​ലി​ക്സ് ജോ​ൺ എ​ഴു​തി​യ ല​ഹ​രി ബോ​ധ​വ​ത്ക​ര​ണ ല​ഘു​ലേ​ഖ​യു​ടെ പ്ര​കാ​ശ​നം ഡി​വൈ​എ​സ്പി ഡി.​എ​സ്. സു​നീ​ഷ് ബാ​ബു നി​ർ​വ​ഹി​ച്ചു.
പു​ഷ്പ​ഗി​രി ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ബെ​റ്റ്സി എ. ​ജോ​സ്, ഡോ​ക്ട​ർ​മാ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.