ഇ​സി​എ​ച്ച്എ​സ് പോ​ളിക്ലീ​നി​ക്കു​ക​ളി​ല്‍ ജോ​ലി ഒ​ഴി​വു​ക​ള്‍
Thursday, June 10, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര ഇ​സി​എ​ച്ച്എ​സ് പോ​ളി ക്ലr​നി​ക്കു​ക​ളി​ല്‍ പ്യൂ​ണ്‍, ഡെ​ന്‍റ​ല്‍ ഹൈ​ജി​നി​സ്റ്റ് എ​ന്നീ ഒ​ഴി​വു​ക​ളു​ണ്ട്.
പ്യൂ​ണ്‍ (റെ​ജി​മെ​ന്‍റ​ല്‍ സ്റ്റാ​ഫ്) ത​സ്തി​ക​യി​ല്‍ റാ​ന്നി, പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര ക്ലീ​നി​ക്കു​ക​ളി​ല്‍ ഓ​രോ ഒ​ഴി​വ് വീ​ത​മാ​ണു​ള്ള​ത്.
യോ​ഗ്യ​ത: ഇ​എ​സ്എം (എ​ക്സ് ഹ​വീ​ല്‍​ദാ​ര്‍ അ​ല്ലെ​ങ്കി​ല്‍ അ​തി​ല്‍ താ​ഴെ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ല്ലെ​ങ്കി​ല്‍ വി​ര​മി​ച്ച സൈ​നി​ക​രു​ടെ യോ​ഗ്യ​ത​യു​ള്ള ആ​ശ്രി​ത​ര്‍) പ്രാ​യ​പ​രി​ധി 50 വ​യ​സ്.
റാ​ന്നി, പ​ത്ത​നം​തി​ട്ട പോ​ളി ക്ലി​നി​ക്കു​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ര്‍​ക്ക് മാ​ത്രം അ​പേ​ക്ഷി​ച്ചാ​ല്‍ മ​തി. മാ​വേ​ലി​ക്ക​ര​യി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
ഡെ​ന്‍റ​ല്‍ ഹൈ​ജി​നി​സ്റ്റ് (റെ​ജി​മെ​ന്‍റ​ല്‍ സ്റ്റാ​ഫ്) ഒ​രു ഒ​ഴി​വ് റാ​ന്നി പോ​ളി​ക്ലീ​നി​ക്കി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്.
യോ​ഗ്യ​ത: ഇ​എ​സ്എം, സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ല്ലെ​ങ്കി​ല്‍ വി​ര​മി​ച്ച സൈ​നി​ക​രു​ടെ യോ​ഗ്യ​ത​യു​ള്ള ആ​ശ്രി​ത​ര്‍.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ അ​പേ​ക്ഷ​ക​ള്‍ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ​ക്കൊ​പ്പം ഇ​സി​എ​ച്ച്എ​സ് പോ​ളി​ക്ലി​നി​ക് ടൈ​പ്പ് ഡി, ​ഹൗ​സ് ന​മ്പ​ര്‍ 2/387, പ​ഴ​വ​ങ്ങാ​ടി പി ​ഒ, റാ​ന്നി, പ​ത്ത​നം​തി​ട്ട -689673 എ​ന്ന വി​ലാ​സ​ത്തി​ല്‍ 19ന് ​നാ​ലി​ന് മു​ന്പാ​യി ത​പാ​ല്‍ മു​ഖേ​ന​യോ ഇ-​മെ​യി​ല്‍ ([email protected]) വ​ഴി​യോ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍: 04735 229991, 7909189947.