നേ​താ​ക്ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ക്കാ​ൻ സി​പി​എം ശ്ര​മ​മെ​ന്ന്
Friday, June 11, 2021 10:01 PM IST
പെ​രു​നാ​ട്: പെ​രു​നാ​ട്ടി​ൽ ക്ര​ഷ​ർ യു​ണി​റ്റ് തു​ട​ങ്ങാ​നു​ള്ള നി​ക്ക​ത്തെ എ​തി​ർ​ത്ത നേ​താ​ക്ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ജ​യി​ലി​ല​ട​ക്കാ​നു​ള്ള നീ​ക്കം ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ബി​ജെ​പി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി. സി​പി​എം പ്ര​വ​ർ​ത്ത​ക​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ജാ​മ്യം ല​ഭി​ക്കാ​വു​ന്ന കേ​സി​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ സ​മ്മ​ർ​ദ​ഫ​ല​മാ​യി വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടെ പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ സി​പി​എം ത​യാ​റാ​കാ​തി​രി​ക്കു​ക​യും ഇ​തി​നെ​തി​രെ ബി​ജെ​പി ജ​ന​കീ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് നേ​താ​ക്ക​ളെ​യും ജ​ന​പ്ര​തി​നി​ധി​ക​ളെ​യും ക​ള്ള​കേ​സി​ൽ കു​ടു​ക്കാ​ൻ സി​പി​എം ശ്ര​മി​ക്കു​ന്ന​താ​യാ​ണ് ആ​രോ​പ​ണം. ഇ​തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ബി​ജെ​പി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.