ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വീ​ട്ടി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി
Friday, June 11, 2021 10:05 PM IST
ഓ​മ​ല്ലൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി വാ​ക്സി​ൻ ന​ൽ​കി​ത്തു​ട​ങ്ങി. ഒ​ന്നാം​വാ​ർ​ഡാ​യ ചീ​ക്ക​നാ​ലി​ലെ 18 പേ​ർ​ക്കാ​ണ് കോ​വാ​ക്സി​ൻ ഒ​ന്നാം ഡോ​സ് ന​ൽ​കി​യ​ത്. ഓ​രോ​രു​ത്ത​ർ​ക്കും കു​ത്തി​വ​യ്പ് എ​ടു​ത്ത ശേ​ഷം നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി ഒ​രു വോ​ള​ണ്ടി​യ​റെ വീ​ട്ടി​ൽ നി​ർ​ത്തി​യ ശേ​ഷ​മാ​ണ് അ​ടു​ത്ത വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​ത്. 215 കി​ട​പ്പ് രോ​ഗി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ലു​ള്ള​ത്. അ​വ​ർ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വാ​ക്സി​ൻ ല​ഭി​ക്കു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ശ്രീ പ​ണി​ക്ക​ർ, പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ന​ഴ്സ് എ​സ്.​സി​ന്ധു, ആ​ശ വ​ർ​ക്ക​ർ എ​ൻ.​കെ. സു​മ, വാ​ർ​ഡ് മെം​ബ​ർ മി​നി വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് പാ​ലി​യേ​റ്റീ​വ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.