കു​റ്റൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി
Sunday, June 13, 2021 12:04 AM IST
തി​രു​വ​ല്ല: കു​റ്റൂ​ർ റെ​യി​ൽ​വേ അ​ടി​പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു.
തി​രു​വ​ല്ല​യു​ടെ ഒൗ​ട്ട​ർ ബൈ​പാ​സാ​യി വി​ക​സി​പ്പി​ച്ചെ​ടു​കു​ന്ന കു​റ്റൂ​ർ - മ​ന​യ്ക്ക​ച്ചിറ - മു​ത്തൂ​ർ റോ​ഡി​ലെ പ്ര​ധാ​ന ദു​രി​ത​ങ്ങ​ളി​ൽ ഒ​ന്നാ​യ കു​റ്റൂ​ർ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ട് ദു​രി​ത​മാ​യി മാ​റി​യി​രു​ന്നു.
റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി ഓ​ട തെ​ളി​ക്കു​ന്ന പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് വെ​ള്ളം സ​മീ​പ ചാ​ലി​ലേ​ക്ക്് ഒ​ഴു​ക്കി വി​ടു​ന്ന​ത​ട​ക​മു​ള​ള പ​ണി​ക​ൾ ന​ട​ത്തും. ഇ​രു​വെ​ള്ളി​പ്ര റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലും സ​മാ​ന​ത​ര​ത്തി​ൽ പ​ണി​ക​ൾ ന​ട​ത്തും.
റെ​യി​ൽ​പാ​ത ഇ​ര​ട്ടി​പ്പി​ച്ച​തോ​ടെ അ​ടി​പ്പാ​ത​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് പ്ര​ധാ​ന പ്ര​ശ്ന​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കു​ന്ന​തി​ലേ​ക്ക് അ​ടി​പ്പാ​ത​യ്ക്കു മു​ക​ളി​ൽ റെ​യി​ൽ​വേ പ​ന്ത​ലി​ട്ട് പ​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ വെ​ള്ളം ഒ​ഴു​കി​യെ​ത്തി കെ​ട്ടി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി. മ​ണി​മ​ല​യാ​റ്റി​ൽ വെ​ള്ളം ഉ​യ​രു​ന്ന​തി​ന​നു​സ​രി​ച്ച് കു​റ്റൂ​ർ അ​ടി​പ്പാ​ത​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കു​ക​യും ചെ​യ്തി​രു​ന്നു.