പ​ച്ച​ക്ക​റി​ക​ള്‍ വീ​ട്ടി​ലെ​ത്തും ! ‘ന​മ്മു​ടെ വി​പ​ണി’ പ​ദ്ധ​തി​യു​മാ​യി കൃ​ഷി​വ​കു​പ്പ്
Sunday, June 13, 2021 12:07 AM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് കാ​ല​ത്ത് പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക് കൃ​ഷി​വ​കു​പ്പ് തു​ട​ക്കം കു​റി​ക്കു​ന്നു.
ന​മ്മു​ടെ വി​പ​ണി എ​ന്ന പേ​രി​ൽ ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റ് ജി​ല്ല​യി​ലെ കൃ​ഷി​വ​കു​പ്പ്, ഹോ​ര്‍​ട്ടി​കോ​ർ​പ്, വെ​ജി​റ്റ​ബി​ള്‍ ആ​ൻ​ഡ് ഫ്രൂ​ട്ട്‌​സ് പ്ര​മോ​ഷ​ന്‍​സ് കൗ​ണ്‍​സി​ല്‍ ഓ​ഫ് കേ​ര​ള തു​ട​ങ്ങി​യ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രം​ഭി​ച്ച​ത്.
വി​പ​ണി​യെ​ന്ന ഹോം ​ഡെ​ലി​വ​റി സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​എം.​എ​സ് രാ​ജ​ശ്രീ നി​ര്‍​വ​ഹി​ച്ചു.
കി​റ്റാ​യാ​ണു പ​ച്ച​ക്ക​റി​യും പ​ഴ​ങ്ങ​ളും വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​ത്. പ്ര​ധാ​ന പ​ച്ച​ക്ക​റി​ക​ളെ​ല്ലാം അ​ട​ങ്ങി​യ ഒ​രു കി​റ്റി​ന് 200 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക. ഏ​തെ​ങ്കി​ലും ഇ​നം കൂ​ടു​ത​ല്‍ വേ​ണ​മെ​ങ്കി​ല്‍ അ​തും ഉ​ള്‍​പ്പെ​ടു​ത്തും. ഹോ​ര്‍​ട്ടി​കോ​ര്‍​പ്, വെ​ജി​റ്റ​ബി​ള്‍ ആ​ന്‍​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍ എ​ത്തി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​ത്.
nammudevipani.in എ​ന്ന സൈ​റ്റി​ല്‍ ക​യ​റി സാ​ധ​നം ഓ​ഡ​ര്‍ ചെ​യ്താ​ല്‍ ഉ​ട​ന്‍ കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യും ഓ​ഡ​ര്‍ ചെ​യ്ത സാ​ധ​നം എ​പ്പോ​ള്‍ വീ​ട്ടി​ലെ​ ത്തു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്യും.
പ​ണം വീ​ട്ടി​ല്‍ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​മ്പോ​ള്‍ ന​ല്‍​കി​യാ​ല്‍ മ​തി. ഒ​രു പ്രാ​വ​ശ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്താ​ല്‍ പി​ന്നെ സ്ഥി​രം ഉ​പ​ഭോ​ക്താ​വാ​കും.
കി​ട​ങ്ങൂ​ര്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യ കെ.​ആ​ര്‍ അ​ജി​ത്ത്, എ.​നി​ഖി​ല്‍, മെ​റി ജെ​യിം​സ്, ശ്രീ​ജി​ത് ഷാ​ജി, സു​മി മേ​രി ഷി​ബു, ആ​കാ​ശ് ഫി​ലി​പ്പ് ചെ​റി​യാ​ന്‍, പാ​റ്റൂ​ര്‍ ശ്രീ​ബു​ദ്ധ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​സ്.​എ​ന്‍. വി​ഘ്‌​നേ​ശ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നു​ള്ള ടി​ഞ്ച് എ​ന്ന സ്റ്റാ​ര്‍​ട്ട്അ​പ്പ് ക​മ്പ​നി​യാ​ണ് ഇ​തി​നാ​യി വൈ​ബ്‌​സൈ​റ്റ് സൗ​ജ​ന്യ​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
കൃ​ഷി​വ​കു​പ്പ് മാ​ര്‍​ക്ക​റ്റിം​ഗ് വി​ഭാ​ഗം ജി​ല്ലാ മേ​ധാ​വി​കൂ​ടി​യാ​യ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ മാ​ത്യു ഏ​ബ്ര​ഹാം, ഫി​നാ​സ്ട്രാ പ്രൈ​വ​റ്റ് ലി​മി​റ്റി​ഡ് ഇ​ന്ത്യാ ഹെ​ഡ് സു​നി​ല്‍ പ്ലാ​വി​യ​ന്‍​സ്, ക്ലൗ​ഡ് ആ​ര്‍​ക്കി​ടെ​ക് ബി​നീ​ഷ് മൗ​ലാ​നാ എ​ന്നി​വ​രാ​ണ് ഇ​തി​നു​വേ​ണ്ട എ​ല്ലാ​വി​ധ പി​ന്തു​ണ​യും ല​ഭ്യ​മാ​ക്കി​യ​ത്.
അ​ടൂ​ര്‍ ബ്ലോ​ക്ക് പ​രി​ധി​യി​ലെ വീ​ടു​ക​ളി​ലാ​ണ് തു​ട​ക്ക​ത്തി​ല്‍ ന​മ്മു​ടെ വി​പ​ണി​യി​ലൂ​ടെ കി​റ്റു​ക​ള്‍ ഹോം ​ഡെ​ലി​വ​റ​യാ​യി എ​ത്തി​ക്കു​ക. തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ മ​റ്റ് ബ്ലോ​ക്കു​ക​ളി​ലേ​ക്കും പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കും.