സി​എ​ഫ്എ​ൽ​ടി​സി​യി​ലെ ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തെ​ച്ചൊ​ല്ലി പ​രാ​തി
Sunday, June 13, 2021 12:11 AM IST
കോ​ഴ​ഞ്ചേ​രി: തോ​ട്ട​പ്പു​ഴ​ശേ​രി സി​എ​ഫ്എ​ൽ​ടി​സി​യി​ൽ രോ​ഗി​ക​ൾ​ക്ക് ഇ​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം.
ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും പ​ല​രും ത​ള​ർ​ന്നു വീ​ഴു​ന്ന​താ​യു​മാ​ണ് പ​രാ​തി. ഒ​രു നേ​ര​മെ​ങ്കി​ലും ന​ല്ല ഭ​ക്ഷ​ണം കി​ട്ടു​മോ​യെ​ന്ന് രോ​ഗി​ക​ൾ ചോ​ദി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.
ച​ര​ൽ​ക്കു​ന്ന് ക്യാ​മ്പ് സെ​ന്‍റ​റി​ലാ​ണ് സി​എ​ഫ്എ​ൽ​ടി​സി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ഇ​വി​ടെ​യു​ള്ള രോ​ഗി​ക​ൾ​ക്ക് ചോ​റി​നൊ​പ്പ​വും ച​പ്പാ​ത്തി​ക്കൊ​പ്പ​വും ഉ​പ​യോ​ഗി​ക്കാ​നാ​വ​ശ്യ​മാ​യ ക​റി​ക​ൾ ന​ൽ​കു​ന്നി​ല്ലെ​ന്ന​താ​ണ് പ​രാ​തി.
ആ​ഹാ​രം ക​ഴി​ക്കാ​തെ മ​രു​ന്നു ക​ഴി​ക്ക​ണ്ടി വ​രു​ന്ന​തു മൂ​ല​മാ​ണ് ത​ള​ർ​ന്നു വീ​ഴു​ന്ന​തെ​ന്നു പ​റ​യു​ന്നു.