437 പേ​ർക്കു കൂ​ടി കോ​വി​ഡ് ‌
Wednesday, June 16, 2021 10:24 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 437 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.431 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തി​ൽ സ​ന്പ​ർ​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ചു പേ​രു​ണ്ട്.‌
ജി​ല്ല​യി​ൽ ഇ​തേ​വ​രെ 111796 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 104392 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 414 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 106440 പേ​ർ​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്തി​യാ​യി. നി​ല​വി​ൽ 4747 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഇ 14987 ​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.4650 സ്ര​വ സാ​ന്പി​ളു​ക​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്. 2519 ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ട്.‌

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഇ​ള​വു​ക​ളി​ല്ല ‌

പ​ത്ത​നം​തി​ട്ട: ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ബാ​ധ​ക​മ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി അ​റി​യി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​നാ​നു​മ​തി. ‌