ഭൗ​തി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​ന് വാ​യ​ന അ​നി​വാ​ര്യം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ‌
Saturday, June 19, 2021 11:49 PM IST
പ​ത്ത​നം​തി​ട്ട: മ​നു​ഷ്യ​ന്‍റെ ഭൗ​തി​ക​വും സാം​സ്‌​കാ​രി​ക​വു​മാ​യ ഉ​ന്ന​മ​ന​ത്തി​നു വാ​യ​ന അ​നി​വാ​ര്യ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌
കാ​ലം മാ​റി​വ​രു​മ്പോ​ള്‍ ഇ-​ബു​ക്ക് വാ​യ​ന​യും പ്രി​യ​ങ്ക​ര​മാ​യി മാ​റു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്ത് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സ്‌​കൂ​ളു​ക​ളി​ല്‍ എ​ത്തി പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല എ​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യ​പ്പോ​ള്‍ പ​ല സ്‌​കൂ​ളി​ലേ​യും അ​ധ്യാ​പ​ക​ര്‍ പു​സ്ത​ക​ങ്ങ​ള​ള്‍ കു​ഞ്ഞു​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ച്ച് ന​ല്‍​കി മാ​തൃ​ക​യാ​യി. എ​ണ്ണ​മി​ല്ലാ​ത്ത ആ​സ്വാ​ദ​ന ത​ല​ങ്ങ​ളി​ലേ​ക്കു വാ​യ​ന ന​മ്മെ കൊ​ണ്ടെ​ത്തി​ക്കു​ന്നു. വി​റ്റ​ഴി​ക്ക​പ്പെ​ട്ടു പോ​കു​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ എ​ണ്ണ​മെ​ടു​ത്താ​ല്‍ വാ​യ​നാ​ശീ​ലം വ​ള​രെ ശ​ക്ത​മാ​യി ത​ന്നെ മു​ന്നോ​ട്ടു പോ​കു​ന്നു​വെ​ന്നു കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.കേ​ര​ള​ത്തി​ന്‍റെ ഇ​തു​വ​രെ​യു​ള്ള നാ​ള്‍ വ​ഴി​യി​ല്‍ വാ​യ​ന​ശാ​ല​ക​ള്‍ വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ല്‍ കെ.​യു ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. ‌
സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി ജ​യ​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണ​വും എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം പ്ര​ഫ. ടി.​കെ.​ജി നാ​യ​ര്‍ പി.​എ​ന്‍ പ​ണി​ക്ക​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ജി ആ​ന​ന്ദ​ന്‍, ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ളാ​യ എ​സ്.​ഹ​രി​ദാ​സ്, രാ​ജ​ന്‍ വ​ര്‍​ഗീ​സ്, എം.​എ​സ് ജോ​ണ്‍, കെ.​പി രാ​ധാ​കൃ​ഷ്ണ​ന്‍, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം കോ​മ​ളം അ​നി​രു​ദ്ധ​ന്‍, കോ​ന്നി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​വി. ജ​യ​കു​മാ​ര്‍, സെ​ക്ര​ട്ട​റി സു​നി​ല്‍ പേ​രൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ചു. ‌
ജൂ​ലൈ ഏ​ഴു​വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഈ ​വ​ര്‍​ഷം ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ള്‍​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വാ​യ​നാ​നു​ഭ​വം ത​യാ​റാ​ക്ക​ല്‍, വാ​യ​നാ​ക്കു​റി​പ്പ് വീ​ഡി​യോ ത​യാ​റാ​ക്ക​ല്‍ എ​ന്നി​വ​യും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ മീ​റ്റിം​ഗു​ക​ളും സം​ഘ​ടി​പ്പി​ക്കും. ‌