ജെ​സി​ഐ കോ​വി​ഡ് കെ​യ​ര്‍ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Sunday, June 20, 2021 10:27 PM IST
റാ​ന്നി: ജൂ​ണി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ള്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ജെ​സി​ഐ കോ​വി​ഡ് കെ​യ​ര്‍ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം റാ​ന്നി ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്നു. പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ല്‍​എ തി​രു​വ​ല്ല ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ശ്യാം​കു​മാ​റി​ല്‍ നി​ന്ന് ഓ​ക്‌​സി​ലേ​റ്റ​ര്‍ ഏ​റ്റു​വാ​ങ്ങി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.തി​രു​വ​ല്ല ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ശ്യാം​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സോ​ണ്‍ എ​ഡി​റ്റ​ര്‍ സ്മി​ജു ജേ​ക്ക​ബ്, സി​എ​സ്ആ​ര്‍ പ്രോ​ജ​ക്ട് കോ​ഡി​നേ​റ്റ​ര്‍ കു​ര്യ​ന്‍ ചെ​റി​യാ​ന്‍, ഹാ​ഷിം മു​ഹ​മ്മ​ദ്, ബ്ലെ​സ​ന്‍ ജോ​ര്‍​ജ്, റാ​ന്നി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ത​രു​ണ്‍ ത​മ്പി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മ്മ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ആ​റു ല​ക്ഷം രൂ​പ​യു​ടെ ഓ​ക്‌​സി​ല​റേ​റ്റ​റും ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി​യ​ത്. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, കോ​ന്നി, അ​ടൂ​ര്‍, റാ​ന്നി എ​ന്നീ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളി​ലാ​യി 40 ല​ക്ഷം രൂ​പ​യു​ടെ കോ​വി​ഡ് പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ജെ​സി​ഐ തി​രു​വ​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സി​എ​സ്ആ​ര്‍ ഫ​ണ്ടി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.