‘ദൃഷ്ടി’ പദ്ധതി: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​രാ​തി​ക​ൾ കേ​ൾ​ക്കും‌
Monday, June 21, 2021 10:11 PM IST
പ​ത്ത​നം​തി​ട്ട: പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ഇ​നി​മു​ത​ൽ വീ​ഡി​യോ പ്ലാ​റ്റ്ഫോ​മി​ലും വീ​ഡി​യോ കോ​ളി​ലൂ​ടെ​യും സം​സാ​രി​ക്കും. വ്യ​ക്തി​പ​ര​മാ​യി സം​വ​ദി​ക്കു​ന്ന​തി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ളും ആ​വ​ലാ​തി​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ത​രി​പ്പി​ക്കാം. ’ദൃ​ഷ്ടി’ എ​ന്നാ​ണ് പ​ദ്ധ​തി​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ‌
സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് വാ​ട്സാ​പ്പി​ലൂ​ടെ വീ​ഡി​യോ കോ​ൾ ചെ​യ്ത് ആ​ളു​ക​ൾ​ക്ക് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് സം​സാ​രി​ക്കാം. അ​തു​വ​ഴി, പ്ര​ശ്ന​ങ്ങ​ളും ആ​വ​ലാ​തി​ക​ളും പ​രാ​തി​ക​ളാ​യി പ​റ​യാ​നും പ​രി​ഹാ​രം വേ​ഗ​ത്തി​ൽ കാ​ണാ​നും സാ​ധി​ക്കും വി​ധ​മാ​ണ് സം​സ്ഥാ​ന​മൊ​ട്ടാ​കെ പ​ദ്ധ​തി രൂ​പ​ക​ല്പ​ന ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി അ​റി​യി​ച്ചു. ‌
എ​ല്ലാ ബു​ധ​നാ​ഴ്ച​യും വൈ​കു​ന്നേ​രം നാ​ലും അ​ഞ്ചി​നും ഇ​ട​യി​ൽ ഇ​ത്ത​ര​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാം. 9497908554 എ​ന്ന ന​ന്പ​രി​ലേ​ക്ക് വീ​ഡി​യോ കോ​ൾ ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്ക് സം​സാ​രി​ക്കാം. തു​ട​ർ​ന്ന് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ​ക്കും ആ​വ​ലാ​തി​ക​ൾ​ക്കും ശ​രി​യാ​യ ന​ട​പ​ടി വേ​ഗം സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. നേ​രി​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​മാ​യി സം​സാ​രി​ക്കു​ന്ന​തി​ലൂ​ടെ വേ​ഗ​ത്തി​ൽ പ​രി​ഹാ​രം ല​ഭി​ക്കു​ക വ​ഴി ജ​ന​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ സ്വീ​കാ​ര്യ​ത വ​ൻ​തോ​തി​ൽ വ​ർ​ധി​ക്കാ​നും പോ​ലീ​സി​ന്‍റെ പ്ര​തിഛാ​യ ഇ​തി​ലൂ​ടെ ഉ​യ​രാ​നും ഇ​ട​യാ​ക്കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ‌
വി​ളി​ക്കു​ന്ന​വ​ർ കാ​ര്യ​മാ​ത്ര പ്ര​സ​ക്ത​മാ​യും സം​ക്ഷി​പ്ത​മാ​യും പ്ര​ശ്ന​ങ്ങ​ളും ആ​വ​ലാ​തി​ക​ളും അ​വ​ത​രി​പ്പി​ക്ക​ണം. ഇ​വ​യ്ക്കു​മേ​ൽ എ​ടു​ത്ത ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് വി​വ​രം പി​ന്നീ​ട് ജി​ല്ലാ​പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ മു​ഖാ​ന്ത​രം പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. ഐ​ജി​മാ​ർ, ഡി​ഐ​ജി​മാ​ർ തു​ട​ങ്ങി​യ മേ​ലു​ദ്യോ​ഗ​സ്ഥ​ർ, പ​ദ്ധ​തി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നു​വേ​ണ്ട മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും. കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് ജ​ന​ങ്ങ​ൾ​ക്ക് താ​മ​സം കൂ​ടാ​തെ നീ​തി ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. ‌