ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​വു​മാ​യി ബ​ഷീ​ർ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി കു​രു​ന്നു​ക​ൾ
Monday, July 5, 2021 10:27 PM IST
വെ​ച്ചൂ​ച്ചി​റ: ബ​ഷീ​ർ​ദി​ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​ര​ങ്ങി​ൽ.

മ​ല​യാ​ള​ഭാ​ഷ​യു​ടെ സു​ൽ​ത്താ​ൻ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ അ​ന​ശ്വ​ര ക​ഥാ പാ​ത്ര​ങ്ങ​ളാ​യ പാ​ത്തു​മ്മ​യും ആ​ടും മ​ജീ​ദും സു​ഹ​റ​യും ഒ​റ്റ​ക്ക​ണ്ണ​ൻ പോ​ക്ക​റും ആ​യി​ഷ​യും മൂ​ക്ക​നും ആ​ന​വാ​രി രാ​മ​ൻ നാ​യ​രും നാ​രാ​യ​ണി​യു​മൊ​ക്കെ കു​ട്ടി​ക​ൾ​ക്ക് വ​ഴ​ങ്ങു​ന്ന വേ​ഷ​ങ്ങ​ളാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യും ചെ​യ്തു. ‌

വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ ച​ര​മ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷം കെ​ട്ടി​യ​ത്. ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ബ​ഷീ​റി​ന്‍റെ അ​ന​ശ്വ​ര ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും കൃ​തി​ക​ളി​ലെ പ്ര​ധാ​ന രം​ഗ​ങ്ങ​ളു​ടെ​യും ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ലാ​ണ് കു​ട്ടി​ക​ൾ ഇ​ഷ്ട ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വേ​ഷ​ത്തി​ൽ എ​ത്തി​യ​ത്.

150 കു​ട്ടി​ക​ൾ ബ​ഷീ​ർ കൃ​തി​ക​ളി​ലെ ക​ഥാ പാ​ത്ര​ങ്ങ​ളെ പു​നഃ​സൃ​ഷ്ടി​ച്ചു. ഇ​വ​രി​ലേ​റെ​യും അ​നു​ക​രി​ക്കാ​ൻ താ​ത്പ​ര്യം കാ​ട്ടി​യ​ത് അ​വ​രു​ടെ പ്രി​യ ക​ഥാ​പാ​ത്ര​മാ​യ പാ​ത്തു​മ്മ​യെ​യും ആ​ടി​നെ​യു​മാ​ണ്... മ​ജീ​ദി​ന്‍റെ​യും സു​ഹ​റ​യു​ടെ​യും സ്കൂ​ൾ ദി​ന​ങ്ങ​ളും ഒ​ന്നും ഒ​ന്നും ഇ​മ്മി​ണി ബ​ല്യ ഒ​ന്ന് എ​ന്ന് ഉ​ത്ത​രം ന​ൽ​കു​ന്ന രം​ഗ​ങ്ങ​ളൊ​ക്ക വ​ള​രെ തന്മ​യ​ത്ത​ത്തോ​ടെ​യാ​ണ് കു​ട്ടി​ക​ൾ ഒ​രു​ക്കി​യ​ത്.
മ​തി​ലു​ക​ളി​ലെ അ​ശ​രീ​രി​യാ​യെ​ത്തു​ന്ന നാ​രാ​യ​ണീ​യെ​യും ബ​ഷീ​റി​നെ​യും മി​ക​വോ​ടെ അ​വ​ത​രി​പ്പി​ക്കു​വാ​നും അ​വ​ർ മ​റ​ന്നി​ല്ല. ‌

ബ​ഷീ​ർ കൃ​തി​ക​ളി​ൽ നി​ന്നു​ള്ള ഭാ​ഗ​ങ്ങ​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും പ​ങ്കു ചേ​ർ​ന്നു.

ബ​ഷീ​റാ​യി വേ​ഷ​മി​ട്ട​വ​ർ ബ​ഷീ​റി​ന്‍റെ പ്രി​യ​പ്പെ​ട്ട മാം​ഗോ​സ്റ്റീ​ൻ മ​ര​വും ചാ​രു ക​സേ​ര​യും പാ​ട്ടു പെ​ട്ടി​യും കോ​ളാ​ന്പി​യും ക​ട്ട​ൻ ചാ​യ​യു​മൊ​ക്കെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്ര​മീ​ക​രി​ക്കാ​നും മ​റ​ന്നി​ല്ല. ‌
കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ദ്യാ​ല​യം തു​റ​ന്നി​ല്ലെ​ങ്കി​ലും ദി​നാ​ചാ​ര​ണ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളു​മൊ​ക്കെ ഓ​ണ്‍​ലൈ​നി​ൽ ഒ​രു​ക്കി മാ​തൃ​ക​യാ​കു​ക​യാ​ണ് വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ എ​ൽ​പി സ്കൂ​ൾ.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം ഡോ. ​ടി. ബി. ​അ​ജീ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. സോ​ജി വി. ​ജോ​ണ്‍, സാ​ബു പു​ല്ലാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌