ത​ടി ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Friday, July 23, 2021 10:10 PM IST
അ​ടൂ​ർ: എം​സി റോ​ഡി​ൽ അ​ടൂ​ർ നെ​ല്ലി​മു​ട്ടി​ൽ പ​ടി​ക്കു സ​മീ​പം ത​ടി ലോ​റി​ക്ക് പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ച്ച് സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ വേ​ലു​ത്താ​രു​വി​ള കാ​ർ​ത്തി​ക​യി​ൽ പ്ര​ദീ​പ് കു​മാ​റി​ന്‍റെ​യും വി​ജ​യ​കു​മാ​രി​യു​ടെ​യും മ​ക​ൻ വി​ഷ്ണു പ്ര​ദീ​പാ​ണ് (28) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30നാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ൽ ഒ​തു​ക്കി​യി​ട്ടി​രു​ന്ന ലോ​റി​ക്കു പി​ന്നി​ൽ സ്കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും അ​ടൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വി​ഷ്ണു പ്ര​ദീ​പ്. റോ​ഡി​ലെ വെ​ളി​ച്ച​ക്കു​റ​വാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. വി​ഷ്ണു പ്ര​ദീ​പി​നൊ​പ്പം സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച ര​തീ​ഷി​നെ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ഷ്ണു പ്ര​ദീ​പി​ന്‍റെ ഭാ​ര്യ: ഐ​ശ്വ​ര്യ. മ​ക​ൾ: ദി​വ്യ വി​ഷ്ണു.