മ​ല്ല​പ്പ​ള്ളി ഡി​പ്പോ: എം​എ​ൽ​എ മൗ​നം വെ​ടി​യ​ണം: യു​ഡി​എ​ഫ്
Friday, July 23, 2021 10:21 PM IST
മ​ല്ല​പ്പ​ള്ളി: കെ​എ​സ്ആ​ർ​ടി​സി മ​ല്ല​പ്പ​ള്ളി സ​ബ് ഡി​പ്പോ​യി​ൽ നി​ന്നും നാ​ല് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ പാ​റ​ശാ​ല​യി​ലേ​ക്ക് മാ​റ്റു​വാ​നു​ള്ള ഉ​ത്ത​ര​വി​നെ​ക്കു​റി​ച്ച് സ്ഥ​ലം എം​എ​ൽ​എ മാ​ത്യു.​ടി. തോ​മ​സ് അ​ഭി​പ്രാ​യം പ​റ​യ​ണ​മെ​ന്ന് യു​ഡി​എ​ഫ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ റ്റി.​എ​സ് ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ക​ണ്‍​വീ​ന​ർ റ്റി.​പി. ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​സു​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് മ​ല്ല​പ്പ​ള്ളി ഡി​പ്പോ​യി​ൽ നി​ന്നാ​ണെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. ഇ​തോ​ടെ ര​ണ്ട് തി​രു​വ​ന​ന്ത​പു​രം എ​റ​ണാ​കു​ളം ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളും, അ​മൃ​ത ഫാ​സ്റ്റ് ബ​സു​ക​ളാ​ണ് ഇ​ല്ലാ​തെ​യാ​കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി.

പ​ത്ത​നം​തി​ട്ട​യ്ക്കു ന​ഷ്ടം അ​ഞ്ച് ബ​സു​ക​ൾ
പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ജി​ല്ലാ ഡി​പ്പോ​യി​ൽ നി​ന്നും അ​ഞ്ച് ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ മാ​റ്റാ​ൻ ഉ​ത്ത​ര​വു ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ലെ അ​ഞ്ച് ബ​സു​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലേ​ക്കാ​ണ് മാ​റ്റു​ന്ന​ത്.
പ​ത്ത​നം​തി​ട്ട - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ നാ​ല് ബ​സു​ക​ളും തി​രു​വ​ല്ല - പു​ന​ലൂ​ർ റൂ​ട്ടി​ലെ ഒ​രു ബ​സു​മാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​കു​ന്ന​ത്. പ​ത്ത​നം​തി​ട്ട - തി​രു​വ​ന​ന്ത​പു​രം ഷെ​ഡ്യൂ​ളു​ക​ൾ ലാ​ഭ​ക​ര​മാ​യി ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴാ​ണ് ബ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​ത്. ഇ​തോ​ടെ യാ​ത്രാ​ക്ലേ​ശ​വും രൂ​ക്ഷ​മാ​കും. നി​ല​വി​ൽ ത​ന്നെ ഷെ​ഡ്യൂ​ളു​ക​ൾ ഓ​ടി​ക്കാ​ൻ ബ​സു​ക​ളു​ടെ അ​ഭാ​വം ഉ​ള്ള​പ്പോ​ഴാ​ണ് നാ​ല് ബ​സു​ക​ൾ പി​ൻ​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

കു​ടി​യാ​ൻ​മ​ല സ​ർ​വീ​സ് നി​ല​നി​ർ​ത്താ​ൻ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ൽ
റാ​ന്നി: കെ​എ​സ്ആ​ർ​ടി​സി റാ​ന്നി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള കു​ടി​യാ​ൻ​മ​ല സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​നി​ർ​ത്താ​ൻ പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ ഇ​ട​പെ​ട്ടു.
സ​ബ് ഡി​പ്പോ​യി​ലെ ര​ണ്ട് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ എ​റ​ണാ​കു​ള​ത്തേ​ക്കു മാ​റ്റാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ ഈ ​ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന റാ​ന്നി - കു​ടി​യാ​ൻ​മ​ല റൂ​ട്ട് നി​ർ​ത്ത​ലാ​ക്കേ​ണ്ടി​വ​രു​മെ​ന്ന ഘ​ട്ട​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഗ​താ​ഗ​ത മ​ന്ത്രി​യെ ക​ണ്ട​ത്. ബ​സു​ക​ൾ മാ​റ്റി​ല്ലെ​ന്ന ഉ​റ​പ്പ് എം​എ​ൽ​യ്ക്ക് മ​ന്ത്രി​യി​ൽ നി​ന്നു ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​ല്ല​പ്പ​ള്ളി സ​ബ്ഡി​പ്പോ: മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​കൊണ്ടുവന്നതാ​യി എ​ൽ​ഡി​എ​ഫ്
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി സ​ബ്ഡി​പ്പോ​യി​ൽ നി​ന്നു നാ​ല് ബ​സു​ക​ൾ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല അ​റി​യി​ച്ചു.കൂ​ടു​ത​ൽ ദൂ​രം ഓ​ടി​യ ബ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നാ​ല് ബ​സു​ക​ൾ മ​റ്റ് ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​നു ബ​ദ​ൽ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ക​ൺ​വീ​ന​ർ പ​റ​ഞ്ഞു.