വി​ദ്യാ​ർ​ഥി​ക​ളെ​ത്തേ​ടി അ​ധ്യാ​പ​ക​സം​ഘം
Friday, July 23, 2021 10:21 PM IST
ക​ല​ഞ്ഞൂ​ർ: വി​ദ്യാ​ർ​ഥി​ക​ളെ​ത്തേ​ടി അ​ധ്യ​പ​ക​സം​ഘം പോ​ത്തു​പാ​റ​യി​ലെ​ത്തി. മ​ഹാ​മാ​രി​യു​ടെ നാ​ളു​ക​ളി​ൽ വി​ദ്യാ​ല​യ​ത്തി​ലെ​ത്താ​നാ​കാ​തെ വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​പ്പോ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​മാ​ശ്വാ​സ​വു​മാ​യാ​ണ് അ​ധ്യാ​പ​ക സം​ഘം എ​ത്തി​യ​ത്. സ്കൂ​ളി​ൽ നി​ന്നും പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ​പെ​ട്ട പോ​ത്തു​പാ​റ, ക​ന്പ​ക​ത്തും​പ​ച്ച മേ​ഖ​ല​ക​ളി​ലാ​ണ് ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​മാ​ര​ട​ങ്ങു​ന്ന സം​ഘം കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി സം​വ​ദി​ച്ച​ത്. മൊ​ബൈ​ൽ സ്ക്രീ​നി​ൽ മാ​ത്രം ക​ണ്ട​മു​ഖ​ങ്ങ​ൾ വീ​ട്ടു​മു​റ്റ​ത്തു ക​ണ്ട​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക്ക​ണ്ണു​ക​ളി​ൽ ഉ​ണ്ടാ​ക്കി​യ തി​ള​ക്കം അ​ധ്യാ​പ​ക​രു​ടെ മ​ന​വും കു​ളി​ർ​പ്പി​ച്ചു. ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​വും വ​ന്യ​മൃ​ഗ​ശ​ല്യ​വു​മാ​ണ് പ്ര​ദേ​ശ​ത്തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്ക് ക​വ​റേ​ജ് കു​റ​വ് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യും അ​വ​ർ അ​ധ്യാ​പ​ക സം​ഘ​ത്തെ അ​റി​യി​ച്ചു. സ്കൂ​ൾ എ​സ്പി​സി യു​ടെ ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് ജോ​ർ​ജ് അ​ധ്യാ​പി​ക​മാ​രാ​യ ല​തി ബാ​ല​ഗോ​പാ​ൽ, കെ. ​ആ​ർ. ശ്രീ​വി​ദ്യ, സി​ന്ധു വി.​നാ​യ​ർ, മൃ​ദു​ല എ​ന്നി​വ​ർ കൈ​യി​ൽ ക​രു​തി​യ ക​ട​ല​മി​ഠാ​യി​യും കു​ട്ടി​ക​ൾ​ക്ക് ന​ല്കി​യാ​ണ് മ​ട​ങ്ങി​യ​ത്.