മ​ന്ത്രി വ​ന്നു മ​ട​ങ്ങി, വാ​ക്സി​ൻ വി​ത​ര​ണ​വും നി​ർ​ത്തി
Saturday, July 24, 2021 9:54 PM IST
റാ​ന്നി: മ​ന്ത്രി​യെ​ത്തി​യ ദി​വ​സം വാ​ക്സി​ൻ വി​ത​ര​ണം പ്ര​ഹ​സ​ന​മാ​ക്കി​യെ​ന്ന് ആ​രോ​പ​ണം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് അ​ടി​ച്ചി​പ്പു​ഴ​യി​ലെ വാ​ക്സി​ൻ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
ആ​ദി​വാ​സി​മേ​ഖ​ല​ക​ളി​ലെ വാ​ക്സി​ൻ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച് വി​ല​യി​രു​ത്താ​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. മ​ന്ത്രി വ​ന്ന​സ​മ​യ​ത്ത് ന​ല്ല​നി​ല​യി​ൽ ന​ട​ന്ന വാ​ക്സി​ൻ വി​ത​ര​ണം തൊ​ട്ടു​പി​ന്നാ​ലെ നി​ർ​ത്തി. വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ നി​ര​വ​ധി​പേ​ർ നി​രാ​ശ​രാ​യി മ​ട​ങ്ങു​ക​യും ചെ​യ്തു. ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​ന്നു​ള്ള സ​ന്ദേ​ശം ല​ഭി​ച്ച​വ​രാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്ന​ത്.
ഇ​തി​നി​ടെ അ​ത്തി​ക്ക​യം ക​ണ്ണ​ന്പ​ള്ളി പി​എ​ച്ച്സി​യി​ൽ മ​ന്ത്രി സ​ന്ദ​ർ​ശ​നം ന​ട​ത്തു​മെ​ന്ന പേ​രി​ൽ കാ​ത്തു​നി​ന്ന സി​പി​എം, സി​പി​ഐ നേ​താ​ക്ക​ളും നി​രാ​ശ​രാ​യി. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി പ​രി​സ​രം മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു മു​ന്നോ​ടി​യാ​യി വെ​ടി​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എം​എ​ൽ​എ ഓ​ഫീ​സി​ൽ നി​ന്നു​ള്ള സ​ന്ദേ​ശ​ത്തേ തു​ട​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ കാ​ത്തു​നി​ന്ന​ത്. എ​ന്നാ​ൽ അ​ടി​ച്ചി​പ്പു​ഴ​യി​ൽ നി​ന്നും മ​ന്ത്രി കു​രു​ന്പ​ൻ​മൂ​ഴി​യി​ലേ​ക്കാ​ണ് പോ​യ​ത്. കോ​സ് വേ​യി​ൽ വെ​ള്ളം ക​യ​റി​ക്കി​ട​ന്നി​രു​ന്ന​തി​നാ​ൽ അ​വി​ടെ​യും സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​യി​ല്ല. മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തെ സം​ബ​ന്ധി​ച്ചു വ്യ​ക്ത​മാ​യ വി​വ​രം എം​എ​ൽ​എ ഓ​ഫീ​സി​നു പി​ന്നീ​ടു ന​ൽ​കാ​നു​മാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു.