വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നു​ള്ള​വ​രു​ടെ തി​ര​ക്കി​ൽ വെ​ച്ചൂ​ച്ചി​റ സി​എ​ച്ച്സി വീ​ർ​പ്പു​മു​ട്ടി
Saturday, July 24, 2021 9:54 PM IST
റാ​ന്നി: വെ​ച്ചൂ​ച്ചി​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​വ​രെ ക​ണ്ട് നാ​ട്ടു​കാ​രും അ​ന്തംവി​ട്ടു. നൂ​റുപേ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന കെ​ട്ടി​ട പ​രി​സ​ര​ത്തേ​ക്ക് രാ​വി​ലെ എ​ത്തി​യ​ത് അ​റു​നൂ​റോ​ളം പേ​ർ.ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സും ഇ​ട​പെ​ട്ടി​ട്ടും ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പാ​ടു​പെ​ട്ടു.
15 വാ​ർ​ഡു​ക​ളി​ൽ നി​ന്നും 10 പേ​രെ വീ​തം പ​ങ്കെ​ടു​പ്പി​ച്ച് തി​ര​ക്കു കൂ​ട്ടാ​തെ വാ​ക്സി​ൻ ന​ൽ​കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ ഇ​തി​നു പു​റ​മേ വാ​ർ​ഡു ത​ല ആ​ശാ​വ​ർ​ക്ക​ർ​മാ​ർ മു​ഖേ​ന​യും വാ​ർ​ഡം​ഗ​ങ്ങ​ളു​ടെ ബ​ന്ധം ഉ​പ​യോ​ഗി​ച്ചും നാ​ലി​ര​ട്ടി​യി​ലേ​റെ ആ​ളെ​ത്തി​യ​താ​ണ് തി​ര​ക്ക് കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ടോ​ക്ക​ണ്‍ ന​ൽ​കി ആ​ളു​ക​ളെ നി​യ​ന്ത്രി​ച്ചു നി​ർ​ത്തി. വൈ​കു​ന്നേ​രം വ​രെ 790 ഓ​ളം പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​താ​യി പ്ര​സി​ഡ​ന്‍റ് ടി.​കെ. ജെ​യി​സ് പ​റ​ഞ്ഞു. കോ​വി​ഷീ​ൽ​ഡാ​ണ് കു​ത്തി​വ​ച്ച​ത്. ഇ​തി​നു പു​റ​മെ റാ​ന്നി​യി​ൽ നി​ന്നും 70 കോ​വാ​ക്സി​നും എ​ത്തി​ച്ചി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.