സൗ​ജ​ന്യ ഭ​ക്ഷ്യക്കി​റ്റ് ക​മ്മീ​ഷ​ൻ കു​ടി​ശി​ക; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Saturday, July 24, 2021 9:54 PM IST
പ​ത്ത​നം​തി​ട്ട: സൗ​ജ​ന്യ ഭ​ക്ഷ്യ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ൽ സ​ർ​ക്കാ​ർ ന​ൽ​കേ​ണ്ട ക​മ്മീ​ഷ​ൻ കു​ടി​ശി​ക അ​ടി​യ​ന്ത​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് സം​സ്ഥാ​ന​ത്തെ വി​വി​ധ റേ​ഷ​ൻ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​തൃ​ത്വ​ത്തി​ൽ നാ​ളെ ഉ​ച്ച​യ്ക്ക് 12നു ​ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലും ജി​ല്ല​യി​ലെ അ​ഞ്ച് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ലും വ്യാ​പാ​രി​ക​ൾ ധ​ർ​ണ ന​ട​ത്തും.
ധ​ർ​ണ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഓ​ൾ കേ​ര​ള റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ നി​ർ​വ​ഹി​ക്കും.
റേ​ഷ​ൻ റീ​ട്ടെ​യി​ൽ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ബി. സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കി​റ്റ് സം​ഭ​രി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ത്തും, ജോ​ലി​ക്കാ​രെ വ​ച്ച​തി​ന്‍റെ​യും ബാ​ധ്യ​ത റേ​ഷ​ൻ ക​ട​ക്കാ​ർ​ക്കു​ണ്ട്. റേ​ഷ​ൻ ക​ട​യി​ലെ കി​റ്റു​ക​ൾ ഇ​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്കു​ള്ള വേ​ത​നം ഉ​ൾ​പ്പെ​ടെ എ​ല്ലാ സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ർ​ത്തു ന​ൽ​കി​യെ​ങ്കി​ലും റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ ക​മ്മീ​ഷ​ൻ കു​ടി​ശി​ക​യാ​യി ബാ​ക്കി നി​ൽ​ക്കു​ക​യാ​ണ്.
ഓ​ണ​ത്തി​നു മു​മ്പാ​യി പ​ത്തു​മാ​സ​ത്തെ കി​റ്റ് ക​മ്മീ​ഷ​ൻ കു​ടി​ശി​ക ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
നാ​ള​ത്തെ സ​മ​രം റേ​ഷ​ൻ വി​ത​ര​ണ​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ന്നേ ദി​വ​സം ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.