ഹൈ​ക്കോ​ട​തി​വി​ധി ന​ട​പ്പാ​ക്ക​ണം: എ​ൻ.​എം.​രാ​ജു ‌
Monday, July 26, 2021 11:36 PM IST
പ​ത്ത​നം​തി​ട്ട: വി​ള ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ക്ഷു​ദ്ര​ജീ​വി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച് വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യിന​ട​പ്പാ​ക്ക​ണ​മെ​ന്ന്കേ​ര​ള കോ​ൺ​ഗ്ര​സ് -എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജുആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടു​പ​ന്നി​യെ നേ​രി​ട്ട​തി​ന്‍റെ പേ​രി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കെ​തി​രെചു​മ​ത്തി​യി​ട്ടു​ള്ള എ​ല്ലാകേ​സു​ക​ളും വി​ധി​യു​ടെഅ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ന്‍​വ​ലി​ക്ക​ണം. ‌ക്ഷു​ദ്ര​ജീ​വി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്ക് അ​നു​വാ​ദം ന​ല്കു​ന്ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​ത് സം​സ്ഥാ​ന വ​ന്യ​ജീ​വി​വ​കു​പ്പാ​ണ്. ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ വെ​ള്ളം ചേ​ര്‍​ക്കാ​നാ​ണ് വ​നം​വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ര്‍ ആ​ലോ​ചി​ക്കു​ന്ന​തെ​ങ്കി​ല്‍ ക​ര്‍​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കും. കാ​ട്ടു​പ​ന്നി ശ​ല്യ​ത്തി​ല്‍​നി​ന്ന് ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന് എ​ൻ.​എം.​രാ​ജു പ​റ​ഞ്ഞു. ‌‌