കാ​ര്‍​ഷി​ക മേ​ഖ​ലാ ​വി​ക​സ​ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി ‌
Wednesday, August 4, 2021 10:14 PM IST
പ​ുല്ലാട്: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി ഭാ​ര​തീ​യ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്‍​ഷി​ക മേ​ഖ​ലാ വി​ക​സ​ന പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ജി​ല്ല​യി​ലെ കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ര്‍​ഡി​ലാ​ണ് പ​ദ്ധ​തി തു​ട​ക്കം കു​റി​ച്ച​ത്. 120 കു​ടും​ബാം​ഗ​ങ്ങ​ളെ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തു​ട​ക്ക​ത്തി​ല്‍ 120 കു​ടും​ബം​ഗ​ങ്ങ​ളി​ലും ഗ്രോ ​ബാ​ഗു​ക​ളി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തു​ന്ന​തി​ന് സ​ഹാ​യം എ​ത്തി​ക്കും. ആ​യ​തി​ന് പോ​ട്ടിം​ഗ് മി​ശ്രി​തം നി​റ​ച്ച ഗ്രോ​ബാ​ഗു​ക​ളും അ​തി​ല്‍ ന​ടു​ന്ന​തി​ന് പ​യ​ര്‍, വെ​ണ്ട, വെ​ള്ള​രി എ​ന്നി​വ​യു​ടെ വി​ത്തു​ക​ളും, മു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി എ​ന്നി​വ​യു​ടെ തൈ​ക​ളും ന​ല്‍​കും. ഇ​വ​യു​ടെ പ​രി​ച​ര​ണ​ത്തി​നാ​യി ഹാ​ന്‍​ഡ് സ്പ്രെ​യ​ര്‍, കൈ​ത്തൂ​മ്പാ, മ​ണ്ണി​ര ക​മ്പോ​സ്റ്റ്, പ​ച്ച​ക്ക​റി​ക്കു​ള്ള സൂ​ക്ഷ്മ മൂ​ല​ക വ​ള​ക്കൂ​ട്ടാ​യ വെ​ജി​റ്റ​ബി​ള്‍ മാ​ജി​ക്, ജൈ​വ​കീ​ട​നാ​ശി​നി​യാ​യ ശ്രേ​യ തു​ട​ങ്ങി​യ​വും ഈ ​കു​ടും​ബ​ഗ​ങ്ങ​ള്‍​ക്ക് ന​ല്‍​കും. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജോ​യി​ന്‍റ് ല​യ​ബ​ലി​റ്റി ഗ്രൂ​പ്പു​ക​ള്‍ രൂ​പീ​ക​രി​ച്ച് അ​വ​ര്‍​ക്ക് കു​റ്റി​ക്കു​രു​മു​ള​ക് തൈ​ക​ള്‍ ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള 150 മാ​തൃ സ​സ്യം ന​ല്‍​കും. ‌

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു നി​ര്‍​വ​ഹി​ച്ചു. കാ​ര്‍​ഡ് ഡ​യ​റ​ക്ട​ര്‍ റ​വ. ഏ​ബ്ര​ഹാം പി. ​വ​ര്‍​ക്കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.‌

കോ​യി​പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ജി. ആ​ശ കാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന ഉ​പാ​ധി​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​യി​പ്രം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ജോ​ണ്‍​സ​ണ്‍ തോ​മ​സ് ന​ടീ​ല്‍ വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ലെ അ​ഗ്രി​ക​ള്‍​ച്ച​ര്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ വി​ഭാ​ഗം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍, ഫാം ​മാ​നേ​ജ​ര്‍ അ​മ്പി​ളി വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌