അ​ര്‍​ഹ​ത​യു​ള്ള​വ​രെ ക​ണ്ടെ​ത്തി പ​ട്ട​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ‌
Wednesday, September 15, 2021 10:11 PM IST
അ​ടൂ​ർ: പ​ട്ട​യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​വ​രെ ഇ​നി​യും ക​ണ്ടെ​ത്തി അ​വ​ര്‍​ക്കും വേ​ഗ​ത്തി​ൽ പ​ട്ട​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ റ​വ​ന്യു വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. അ​ടൂ​ര്‍ താ​ലൂ​ക്ക്ത​ല പ​ട്ട​യ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
എ​ല്ലാ​വ​ര്‍​ക്കും പ​ട്ട​യം എ​ല്ലാ​വ​ര്‍​ക്കും വീ​ട് എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ന​യം. റ​വ​ന്യൂ വ​കു​പ്പ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള ആ​ളു​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്കും പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. 16 കു​ടും​ബ​ങ്ങ​ള്‍​ക്കു കൂ​ടി​യു​ള്ള പ​ട്ട​യ വി​ത​ര​ണ​ത്തി​നു​ള്ള ശ്ര​മം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ‌
അ​ടൂ​ര്‍ താ​ലൂ​ക്കി​ല്‍ നാ​ല് ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ല്‍ പ​ട്ട​യ​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. താ​ലൂ​ക്കി​ലെ ആ​ദ്യ പ​ട്ട​യം കി​ഴ​ക്കേ​ക്കു​ഴി​യി​ലാ​ണി​യി​ല്‍ കെ. ​ഉ​ണ്ണി​ക്ക് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ കൈ​മാ​റി. പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ അ​ടൂ​ര്‍ ആ​ര്‍​ഡി​ഒ എ. ​തു​ള​സീ​ധ​ര​ന്‍ പി​ള്ള, ഭൂ​രേ​ഖ ത​ഹ​സി​ല്‍​ദാ​ര്‍ ഡി.​സ​ന്തോ​ഷ് കു​മാ​ര്‍, അ​ടൂ​ര്‍ ത​ഹ​സീ​ല്‍​ദാ​ര്‍ ജോ​ണ്‍ സാം ​തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌