റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ നാ​ളെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ സ​ത്യ​ഗ്ര​ഹം ന​ട​ത്തും ‌
Wednesday, September 15, 2021 10:12 PM IST
പ​ത്ത​നം​തി​ട്ട: കി​റ്റ് വി​ത​ര​ണം ചെ​യ്ത​തി​ന്‍റെ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ട് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ​സ​ത്യ​ഗ്ര​ഹ​ത്തി​ൽ നാ​ളെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌
13 ത​വ​ണ റേ​ഷ​ൻ​ക​ട​ക​ളി​ലൂ​ടെ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​തി​ൽ ര​ണ്ടു ത​വ​ണ മാ​ത്ര​മേ വ്യാ​പാ​രി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ളൂ. ആ​ദ്യ​ത​വ​ണ ഏ​ഴ് രൂ​പ​യും പി​ന്നീ​ട് അ​ഞ്ച് രൂ​പ​യും കി​റ്റൊ​ന്നി​ന് ക​മ്മീ​ഷ​നാ​യി ന​ൽ​കി​യി​രു​ന്നു. കി​റ്റ് വി​ത​ര​ണ​ത്തി​ന് 52 രൂ​പ​യാ​ണ് കൈ​കാ​ര്യ​ച്ചെ​ല​വാ​യി സ​പ്ലൈ​കോ സ​ർ​ക്കാ​രി​ൽ നി​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. നി​ല​വി​ൽ അ​ഞ്ച് രൂ​പ കു​റ​ച്ച് ഇ​ത് 47 രൂ​പ​യാ​ക്കി. റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​താ​ണ്. വ്യാ​പാ​രി​ക​ളോ​ടു ശ​ത്രു​താ മ​നോ​ഭാ​വ​ത്തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്ന​തെ​ന്നും അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി. കോ​വി​ഡ് മൂ​ലം മ​രി​ച്ച വ്യാ​പാ​രി​ക​ളും വി​ല്പ​ന​ക്കാ​രും അ​ട​ക്കം 60 പേ​രു​ടെ കു​ടും​ബ​ത്തി​നു സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ല്കു​ക, കോ​വി​ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യാ​ക്കി മാ​റ്റു​ക, മ​ണ്ണെ​ണ്ണ ലൈ​സ​ൻ​സ് എ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് റേ​ഷ​ൻ​ക​ട​ക​ളെ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ഉ​ന്ന​യി​ച്ചു.‌
ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ട്ട​ക്കാ​വ്, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, ജി​ജി ഓ​ലി​യ്ക്ക​ൽ, തോ​മ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌