പ്ര​തി​ഷേ​ധ​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം ‌
Thursday, September 16, 2021 11:21 PM IST
പ​ന്ത​ളം: പ​ന്ത​ളം മാ​ർ​ക്ക​റ്റി​ൽ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ഉ​ണ്ടാ​യ തീ​പി​ടു​ത്തം ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​ഷേ​ധാ​ഗ്്നി​യാ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​ന​യു​ടെ, ഡി​വൈ​എ​ഫ്ഐ യും ​യു​ഡി​എ​ഫി​ന്‍റെ സ​മ​ര വേ​ലി​യേ​റ്റ​മാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ ക​വാ​ട​ത്തി​ൽ കു​ത്തി​യി​രു​ന്ന ഹ​രി​ത​ക​ർ​മ സേ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഡി​വൈ​എ​ഫ്ഐ​യും യു​ഡി​എ​ഫും എ​ത്തി.‌
ഹ​രി​ത​ക​ർ​മ സേ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ന​ട​ത്തി​യ ച​ർ​ച്ച​യും പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പൂ​ർ​ത്തി​യാ​യി​ല്ല. തീ​പി​ടു​ത്തം സം​ബ​ന്ധി​ച്ചു സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ് പ​ന്ത​ളം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ‌
ത​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ചൊ​വ്വാ​ഴ്ച കൗ​ണ്‍​സി​ല​ർ​മാ​ർ പ​ബ്ലി​ക് മാ​ർ​ക്ക​റ്റി​ൽ എ​ത്തി​യ​തെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ് പ​റ​ഞ്ഞു. ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ത​രം​തി​രി​ച്ചു വ​ച്ച പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ന് ​അ​ഗ്നി​ക്കി​ര​യാ​ക്കി​യ സം​ഭ​വം സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​ന്ത​ളം ന​ഗ​ര​സ​ഭാ ഓ​ഫീ​സ് ക​വാ​ട​ത്തി​ൽ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി.‌
ക​ഴി​ഞ്ഞ ദി​വ​സം ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളേ അ​പ​മാ​നി​ച്ച സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​ർ​ക്കു​മെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചു കേ​സെ​ടു​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും ക​ട​ക​ളും ക​ത്തി​ച്ച​തി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
ആ​രോ​പ​ണ വി​ധേ​യ​രാ​യ കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ഫോ​ണ്‍ കോ​ൾ പ​രി​ശോ​ധി​ക്കു​ക​യും വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചും തീ ​പി​ടു​ത്ത​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്ത​ണ​മെ​ന്നും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച കൗ​ണ്‍​സി​ല​ർ​മാ​രെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ‌
യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ കെ.​ആ​ർ.​വി​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി ഡി. ​എ​ൻ. തൃ​ദീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ർ. ര​വി, കെ.​എ​ൻ. അ​ച്ചു​ത​ൻ, എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ർ, മ​ഞ്ജു വി​ശ്വ​നാ​ഥ്, വേ​ണു​കു​മാ​ര​ൻ നാ​യ​ർ, പ​ന്ത​ളം​വാ​ഹി​ദ് , ര​ത്ന​മ​ണി സു​രേ​ന്ദ്ര​ൻ, സു​നി​താ വേ​ണു, ജി.​അ​നി​ൽ​കു​മാ​ർ, കെ.​എ​ൻ.​രാ​ജ​ൻ, പി .​പി.​ജോ​ണ്‍, മ​ണ്ണി​ൽ രാ​ഘ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​വൈ​എ​ഫ്എ​യു​ടെ പ്ര​തി​ഷേ​ധം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ച്ച്. ന​വാ​സ് ഖാ​ൻ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ഏ​രി​യാ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ല​സി​താ നാ​യ​ർ, രാ​ധാ രാ​മ​ച​ന്ദ്ര​ൻ , അ​ഭീ​ഷ്, ഷെ​മീ​ർ, ശ്രീ​ഹ​രി, ഷെ​ഫീ​ഖ്, ഷാ​ന​വാ​സ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ രാ​ജേ​ഷ് കു​മാ​ർ, എ​സ്.​അ​രു​ണ്‍​കു​മാ​ർ, ഷെ​ഫി​ൻ റെ​ജി​ബ് ഖാ​ൻ, എ​ച്ച്.​സ​ക്കീ​ർ, അ​ജി​ത​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌