അ​ന്താ​രാ​ഷ്‌ട്ര ചെ​റു​ധാ​ന്യ വ​ര്‍​ഷാ​ച​ര​ണ​ത്തി​നു തു​ട​ക്ക​മാ​യി
Friday, September 17, 2021 10:16 PM IST
ത​ടി​യൂ​ര്‍: ഭാ​ര​ത സ​ര്‍​ക്കാ​ര്‍ 2018 ദേ​ശീ​യ ചെ​റു​ധാ​ന്യ വി​ള വ​ര്‍​ഷ​മാ​യി ആ​ച​രി​ച്ചി​രു​ന്നു. ആ​യ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ഫു​ഡ് ആ​ന്‍​ഡ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ 2023 അ​ന്താ​രാ​ഷ്ട്ര ചെ​റു​ധാ​ന്യ​വ​ര്‍​ഷ​മാ​യി ആ​ച​രി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും പോ​ഷ​ണ്‍ മാ ​പ​രി​പാ​ടി​യും തൈ​ക​ള്‍ ന​ടീ​ലും, ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ​യും പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ​യും വി​ത​ര​ണ​വും കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്നു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ലു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി ഡോ. ​സി.​പി. റോ​ബ​ര്‍​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷ ജേ​ക്ക​ബ് ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ഇ​ഫ്കോ ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ പി.​എ​സ്. രാ​കേ​ഷ് പ​ച്ച​ക്ക​റി വി​ത്തു​ക​ളു​ടെ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം സ​ബ്ജ​ക​റ്റ് മാ​റ്റ​ര്‍ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​സി​ന്ധു സ​ദാ​ന​ന്ദ​ന്‍ പ്ര​സം​ഗി​ച്ചു.
ചെ​റു​ധാ​ന്യ​ങ്ങ​ളു​ടെ കൃ​ഷി രീ​തി​യും പോ​ഷ​ക ഗു​ണ​ങ്ങ​ളും എ​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം അ​ഗ്രോ​ണ​മി വി​ഭാ​ഗം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്പെ​ഷ​ലി​സ്റ്റ് വി​നോ​ദ് മാ​ത്യു, ഹോം ​സ​യ​ന്‍​സ് വി​ഭാ​ഗം സ​ബ്ജ​ക്റ്റ് മാ​റ്റ​ര്‍ സ്പെ​ഷ​ലി​സ്റ്റ് ഡോ. ​ഷാ​നാ ഹ​ര്‍​ഷ​ന്‍ എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.