വി​ഷ​ലി​പ്ത​മാ​യ വ​ര്‍​ഗീ​യ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് മ​ത​മേ​ല​ധ്യ​ക്ഷ​ന്‍​മാ​രു​ടെ സം​യു​ക്ത വാ​ര്‍​ത്താ​സ​മ്മേ​ള​നം
Friday, September 17, 2021 10:20 PM IST
മാ​വേ​ലി​ക്ക​ര: മാ​ന​വി​ക​ത​യെ ത​ക​ര്‍​ക്കു​ന്ന സ​മീ​പ​ന​വും പ്ര​തി​ക​ര​ണ​ങ്ങ​ളും സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു വ​രു​ന്ന​തു ഖേ​ദ​ക​ര​മാ​ണെ​ന്നും വി​ഷ​ലി​പ്ത​മാ​യ വ​ര്‍​ഗീ​യ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് (കെ​സി​സി), ഓ​ര്‍​ത്ത​ഡോ​ക്‌​സ്, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ, മു​സ്ലീം മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രു​ടെ സം​യു​ക്ത വാ​ര്‍​ത്താ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു.
സി​ബി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്റ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, കെ​സി​സി വൈ​സ് പ്ര​സി​ഡ​ന്റ് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പി. ​തോ​മ​സ്, മാ​വേ​ലി​ക്ക​ര ഇ​മാം അ​ബ്ദു​ല്‍ വാ​ഹി​ദ് മൗ​ല​വി എ​ന്നി​വ​രാ​ണു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ല്ലാ​തെ​യും ന​ട​ക്കു​ന്ന വ​ര്‍​ഗീ​യ പ്ര​ച​ര​ണ​ത്തി​നും ല​ഹ​രി​യു​ടെ വ്യാ​പ​ന​ത്തി​നു​മെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.
മു​റി​വു​ക​ള്‍ ഉ​ണ​ക്കു​ന്ന​തി​നും സാ​മൂ​ഹി​ക തി​ന്മ​ക​ള്‍​ക്കെ​തി​രെ​യും എ​ല്ലാ​വ​രും ഒ​ന്നി​ച്ചു നി​ല്‍​ക്ക​ണം. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വ്യാ​പ​ക​മാ​യ ഉ​പ​ഭോ​ഗം അ​ക്ര​മ, തീ​വ്ര​വാ​ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യെ എ​ല്ലാ ത​ല​ത്തി​ലെ​യും ആ​ളു​ക​ളും പ്ര​തി​രോ​ധി​ക്ക​ണം. തെ​റ്റു​ക​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നും തി​രു​ത്താ​നും തി​ന്മ​ക​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും മ​ത​നേ​തൃ​ത്വം മു​ന്നി​ട്ടി​റ​ങ്ങ​ണം. തു​റ​ന്ന ച​ര്‍​ച്ച​ക​ളി​ലൂ​ടെ പൊ​തു പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു പ​രി​ഹാ​രം കാ​ണ​ണം. എ​തി​ര്‍​ത്തും അ​നു​കൂ​ലി​ച്ചു​മു​ള്ള പ്ര​ക​ട​ന​ങ്ങ​ള്‍ വി​ഭാ​ഗീ​യ​ത​യും വി​ദ്വേ​ഷ​വും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നാ​ല്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ലും പേ​രും ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ര്‍​കോ​ട്ടി​ക് ജി​ഹാ​ദ് എ​ന്ന പ​ദം വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​ലാ രൂ​പ​ത ബി​ഷ​പ് ഏ​തു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തെ​ന്നു അ​ദ്ദേ​ഹ​ത്തി​നു മാ​ത്ര​മേ വ്യ​ക്ത​മാ​ക്കാ​നാ​കൂ. ആ​രേ​യും നി​ര്‍​ബ​ന്ധി​ച്ചു മ​തം​മാ​റ്റു​ന്ന പ്ര​വ​ണ​ത പാ​ടി​ല്ല. കു​ടും​ബ കോ​ട​തി​ക​ളി​ല്‍ കി​ട​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം പ​രി​ശോ​ധി​ച്ചാ​ല്‍ നി​ര്‍​ബ​ന്ധി​ച്ചു മ​തം മാ​റ്റു​ന്ന രീ​തി ചി​ല​യി​ട​ങ്ങ​ളി​ലു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കാ​നാ​കൂ​മെ​ന്നു ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സ് പ​റ​ഞ്ഞു. തീ​വ്ര​വാ​ദ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​കാം ജി​ഹാ​ദ് എ​ന്ന പ​ദം പാ​ലാ ബി​ഷ​പ് ഉ​പ​യോ​ഗി​ച്ച​ത്. അ​തു ഇ​സ്ലാ​മി​ക അ​ര്‍​ഥ​ത്തി​ലാ​യി​രി​ക്കി​ല്ല. തീ​വ്ര​വാ​ദ​ത്തി​ല്‍ എ​ല്ലാ​ത്ത​രം പ്ര​വ​ണ​ത​ക​ളും വ​രു​ന്നു​ണ്ട്. ല​ഹ​രി സ​മൂ​ഹ​ത്തി​ന്റെ ശാ​പ​മാ​യി മാ​റു​ക​യാ​ണ്. അ​തൊ​ഴി​വാ​ക്കു​ക ത​ന്നെ വേ​ണ​മെ​ന്ന് അ​ല​ക്‌​സി​യോ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് പ​റ​ഞ്ഞു.
തെ​റ്റി​നെ തെ​റ്റാ​യി കാ​ണ​ണം. തെ​റ്റി​നെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഉ​ണ്ടാ​കേ​ണ്ട​ത്. ത​ല​മു​റ​യെ ന​ശി​പ്പി​ക്കു​ന്ന ല​ഹ​രി ഇ​ല്ലാ​താ​ക്കാ​നാ​ണു ശ്ര​മി​ക്കേ​ണ്ട​തെ​ന്നു അ​ബ്ദു​ല്‍ വാ​ഹി​ദ് മൗ​ല​വി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ള്‍ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന വി​ഷ​യം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ച് ആ​രോ​പ​ണ​ങ്ങ​ളി​ല്‍ വ​സ്തു​ത​യു​ണ്ടോ​യെ​ന്നു സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നു പ്ര​കാ​ശ് പി. ​തോ​മ​സ് പ​റ​ഞ്ഞു.