ടി​കെ റോ​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി കാ​ട്ടു​പ​ന്നി
Saturday, September 18, 2021 11:33 PM IST
പ​ത്ത​നം​തി​ട്ട: ടി​കെ റോ​ഡി​ൽ പ​ത്ത​നം​തി​ട്ട - കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്ത് രാ​ത്രി​യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി കാ​ട്ടു​പ​ന്നി​ക​ൾ. വാ​ര്യാ​പു​രം, ഇ​ല​ന്തൂ​ർ, കാ​രം​വേ​ലി, തെ​ക്കേ​മ​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ഭീ​ഷ​ണി​യാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ വാ​ര്യാ​പു​ര​ത്തി​നു സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​യ്ക്കാ​ണ് കാ​ട്ടു​പ​ന്നി​യെ ഇ​ടി​യ്ക്കാ​തെ ര​ക്ഷ​പെ​ട്ട​ത്. ഇ​ല​ന്തൂ​ർ, മ​ല്ല​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി ഇ​വ നാ​ശം വി​ത​ച്ചു​വ​രി​ക​യാ​ണ്.