പ്ല​സ് വ​ണ്‍ അ​ലോ​ട്ട്മെ​ന്‍റ് : 7951 കു​ട്ടി​ക​ൾ പ്ര​വേ​ശ​നം ഉ​റ​പ്പി​ച്ചു
Thursday, September 23, 2021 9:45 PM IST
പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​കം ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​കാ​രം പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചി​രി​ക്കെ ജി​ല്ല​യി​ൽ 7951 കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​റ​പ്പി​ക്കാ​നാ​യി. 14515 അ​പേ​ക്ഷ​ക​രാ​ണ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ലു​ൾ​പ്പെ​ടു​ത്തി​യ 9625 മെ​റി​റ്റ് സീ​റ്റു​ക​ളി​ൽ 1674 ഒ​ഴി​വു​ക​ളു​ണ്ട്.
ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 5053 സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം ന​ൽ​കി​യി​ട്ടു​ണ്ട്. സം​വ​ര​ണ വി​ഭാ​ഗ​ത്തി​ൽ ഇ​ടി​ബി വി​ഭാ​ഗ​ത്തി​ൽ ആ​റ് സീ​റ്റു​ക​ളും മു​സ്്ലിം വി​ഭാ​ഗ​ത്തി​ൽ 34 സീ​റ്റു​ക​ളും ഒ​ഴി​വു​ണ്ട്.

ആം​ഗ്ലോ ഇ​ന്ത്യ​ൻ 121, ചേ​ര​മ​ർ ഒ​ബി​സി 4, ഹി​ന്ദു ഒ​ബി​സി 16, പ​ട്ടി​ക​ജാ​തി 77, പ​ട്ടി​ക​വ​ർ​ഗം 936, ഭി​ന്ന​ശേ​ഷി​ക്കാ​ർ 159, അ​ന്ധ​ർ 28, ധീ​വ​ര 80, വി​ശ്വ​ക​ർ​മ 1, കു​ശ​വ​ൻ 60, കു​ടും​ബി 69, സാ​ന്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള​വ​ർ 83, ആ​ദ്യ​അ​ലോ​ട്ട്മെ​ന്‍റി​ൽ ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ ഫീ​സ് അ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം.

മ​റ്റ് ഓ​പ്ഷ​നു​ക​ളി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഫീ​സ് അ​ട​യ്ക്കാ​തെ താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാം. ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് പ​ട്ടി​ക​യി​ൽ​പെ​ട്ട​വ​ർ ഇ​ന്ന​ലെ മു​ത​ൽ സ്കൂ​ളു​ക​ളി​ലെ​ത്തി പ്ര​വേ​ശ​നം നേ​ടി​ത്തു​ട​ങ്ങി. പ്ല​സ് വ​ണ്‍ പ​രീ​ക്ഷ ന​ട​ക്കു​ന്ന​തി​നാ​ൽ 25, 29, ഒ​ക്ടോ​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ മാ​ത്ര​മാ​കും ഇ​നി പ്ര​വേ​ശ​നം. കോ​വി​ഡ് കാ​ര​ണം സ്കൂ​ളി​ൽ നേ​രി​ട്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ പ്ര​വേ​ശ​നം നേ​ടാം.