പ​ത്ത​നം​തി​ട്ട​യി​ൽ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 24, 2021 10:02 PM IST
പത്തനംതിട്ട: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പു​തി​യ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കി​ഫ്ബി മു​ഖേ​ന 11.18 കോ​ടി രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി. പൈ​പ്പു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം കാ​ര​ണം പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ ജ​ല​വി​ത​ര​ണ​ത്തി​ന് പ​ല​പ്പോ​ഴും ത​ട​സം നേ​രി​ട്ടി​രു​ന്നു. പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി 500 എം​എം ഡി​ഐ പൈ​പ്പ് മു​ത​ൽ 110 പി​വി​സി വ​രെ 23 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള വി​ത​ര​ണ ശൃം​ഖ​ല​യാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. പു​തി​യ പൈ​പ്പു​ക​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ട്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.