മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ന​ട​ത്തി​യ​ത് അ​ജ​പാ​ല​ന​ദൗ​ത്യം: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത
Friday, September 24, 2021 10:05 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: അ​പ​ക​ട​സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​തും അ​ജ​ഗ​ണ​വൃ​ന്ദ​ത്തെ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​മു​ള്ള അ​ജ​പാ​ല​ക​ന്‍റെ ക​ട​മ​യാ​ണെ​ന്നും അ​നാ​വ​ശ്യ​മാ​യ മാ​ധ്യ​മ വി​ചാ​ര​ണ​യി​ലൂ​ടെ​യും സം​ഘ​ടി​ത നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യും പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ​യും സ​ഭ​യെ​യും അ​വ​ഹേ​ളി​ക്കു​വാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ൽ നി​ന്നും ത​ത്പ​ര​ക​ക്ഷി​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത.
കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ വി​കാ​രി ജ​ന​റാ​ളു​മാ​രാ​യ ഫാ. ​ജോ​സ​ഫ് വെ​ള്ള​മ​റ്റം, ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​രു​ടെ പ്ര​തി​നി​ധി​സം​ഘം ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ സ​ന്ദ​ർ​ശി​ച്ചു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ,
രൂ​പ​ത മു​ൻ മേ​ല​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ സ​ന്ദ​ർ​ശ​ന​ത്തി​ൻ​റെ തു​ട​ർ​ച്ച​യാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള വി​വി​ധ പ്ര​തി​നി​ധി​സം​ഘ​ങ്ങ​ൾ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം ഭീ​ഷ​ണി​യി​ലൂ​ടെ വാ​യ് മൂ​ടി​ക്കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ​ക്കു ചേ​രു​ന്ന​ത​ല്ല.
ഒ​രു സ​മു​ദാ​യ​ത്തെ​യും മ​ത​വി​ഭാ​ഗ​ത്തെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​തെ സം​ഘ​ടി​ത സാ​മൂ​ഹ്യ​വി​രു​ദ്ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി എ​ന്ന​തി​ൻ​റെ പേ​രി​ൽ മ​ത​സ്പ​ർ​ദ്ധ​യ്ക്ക് കാ​ര​ണ​ക്കാ​ര​നാ​ക്കി ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​നെ ചി​ത്രീ​ക​രി​ക്കു​ന്ന​ത് ഗൂ​ഢ​താ​ല്പ​ര്യ​ങ്ങ​ളു​ടെ സൃ​ഷ്ടി​യാ​ണ​ന്നെും വൈ​ദി​ക പ്ര​തി​നി​ധി​സം​ഘം പ​റ​ഞ്ഞു.
പാ​ല രൂ​പ​ത​സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ, വി​കാ​രി ജ​ന​റാ​ളു​മാ​രാ​യ ഫാ. ​എ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ൽ, ഫാ. ​ജോ​സ​ഫ് മ​ലേ​പ്പ​റ​ന്പി​ൽ, ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത്, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ജോ​സ് നെ​ല്ലി​ക്ക​ത്തെ​രു​വി​ൽ എ​ന്നി​വ​രു​മാ​യും പ്ര​തി​നി​ധി​സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി രൂ​പ​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ൽ വി​കാ​രി​യും ആ​ർ​ച്ച്പ്രീ​സ്റ്റു​മാ​യ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, വി​വി​ധ ഫൊ​റോ​ന വി​കാ​രി​മാ​രെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​ജോ​സ് മാ​ത്യു പ​റ​പ്പ​ള്ളി​ൽ, ഫാ. ​തോ​മ​സ് മു​ണ്ടി​യാ​നി​ക്ക​ൽ, ഫാ. ​വ​ർ​ഗീ​സ് പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ​ക്കൊ​പ്പം ഫാ. ​ജോ​സ​ഫ് കു​ഴി​ക്കാ​ട്ട്, ഫാ. ​ജോ​സ് മാ​റാ​മ​റ്റം, ഫാ. ​മാ​ർ​ട്ടി​ൻ വെ​ള്ളി​യാം​കു​ളം, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ, വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ൻ​റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​ഫി​ലി​പ്പ് വ​ട്ട​യ​ത്തി​ൽ, ഫാ. ​അ​ഗ​സ്റ്റി​ൻ പു​തു​പ്പ​റ​ന്പി​ൽ, ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ. ഫാ. ​ജ​സ്റ്റി​ൻ മ​തി​യ​ത്ത്, ഫാ. ​സ്റ്റാ​ൻ​ലി പു​ള്ളോ​ലി​ക്ക​ൽ, എ​ന്നി​വ​രാ​ണ് പ്ര​തി​നി​ധി​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.