പ്ര​വീ​ൺ പ്ലാ​വി​ള​യി​ലി​ന്‍റെ മ​ഴ യാ​ത്ര; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി‌
Saturday, September 25, 2021 11:00 PM IST
കോ​ന്നി: ഗ്രാ​മ​ത്തി​ന്‍റെ വി​ശു​ദ്ധി​യും കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ നൈ​ർ​മ​ല്യ​വും കോ​ർ​ത്തി​ണ​ക്കി മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന 'മ​ഴ​യാ​ത്ര' എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മു​ത്ത​ശി ക​ഥ​ക​ൾ കേ​ട്ടു വ​ള​ർ​ന്ന ബാ​ല്യ കൗ​മാ​ര​ങ്ങ​ളു​ടെ ഹൃ​ദ​യ വി​കാ​ര​ങ്ങ​ളു​ടെ വേ​ലി​യേ​റ്റം അ​ഭ്ര​പാ​ളി​യി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന​ത് മ​ഴ​യു​ടെ സം​ഗീ​ത​ത്തി​നൊ​പ്പ​മാ​ണ്. മു​ത്ത​ശി​യു​ടെ ത​ണ​ലി​ൽ വ​ള​ർ​ന്ന ചെ​റു​മ​ക​ന്‍റെ ഹൃ​ദ​യ വി​കാ​ര​ങ്ങ​ളി​ലൂ​ടെ കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ അ​ഴ​ങ്ങ​ളി​ലി​ലേ​ക്ക് ഊ​ളി​യി​ടു​ന്ന കു​ടും​ബ ക​ഥ​യാ​ണ് മ​ഴ​യാ​ത്ര. കൊ​ടു​മ​ൺ - അ​ങ്ങാ​ടി​ക്ക​ൽ, വ​ള്ളി​ക്കോ​ട് കോ​ട്ട​യം, വ​ള്ളി​ക്കോ​ട്, കോ​ന്നി, വ​ക​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​ ‌പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം കൊ​ടു​ത്ത് ചി​ത്രീ​ക​രി​ച്ച ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ക​ഥ കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വും മു​ൻ കോ​ന്നി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​വീ​ൺ പ്ലാ​വി​ള​യി​ലാ​ണ്. സം​വി​ധാ​നം അ​ഭി​ജി​ത്ത് ഹ​രി. ‌24 ക​മ്പ​നി, ഫി​ലിം ആ​ർ​ട്ട് സ്റ്റു​ഡി​യോ, മീ​ഡി​യാ മ​ല​യാ​ളി എ​ന്നി​വ​രു​ടെ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഹ്ര​സ്വ ചി​ത്രം പൂ​ർ​ത്തി ക​രി​ച്ച​ത്. ദി​ലീ​പ് ഈ​ശ്വ​റാ​ണ് ക്യാ​മ​റാ​മാ​ൻ. ഗാ​ന​ര​ച​ന ര​ജ​ന ശി​വാ​നി സം​ഗീ​ത സം​വി​ധാ​നം കെ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ. പ്ലാ​വി​ള​യി​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ വ​ര​ദ് പ്രൊ​ഡ​ക്ഷ​നു വേ​ണ്ടി വ​ര​ദ് പ്ര​വീ​ൺ അ​മ്പി​ളി പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് ഹ്ര​സ്വ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ‌