ആ​ശു​പ​ത്രി സൂ​പ​ണ്ടി​നെ അ​പ​മാ​നി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Saturday, September 25, 2021 11:00 PM IST
റാ​ന്നി: താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​നി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ആ​ശു​പ​ത്രി​യി​ലെ ത​ന്നെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള ക​ട​വി​ൽ കി​ഴ​ക്കേ​തി​ൽ അ​നോ​ജ് സ​ഖ​റി​യ (34) നെ​യാ​ണ് റാ​ന്നി പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​ഴി​ഞ്ഞ എ​ട്ടി​ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ അ​നോ​ജി​നോ​ട് ഒ​പി ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ പ​റ​ഞ്ഞ വി​രോ​ധ​ത്തി​ൽ ആ​ദ്യം ജീ​വ​ക്കാ​രെ അ​സ​ഭ്യം പ​റ​യു​ക​യു​ണ്ടാ​യി. ജീ​വ​ന​ക്കാ​ർ ഈ ​വി​വ​രം സൂ​പ്ര​ണ്ടി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ജീ​വ​ന​ക്കാ​രെ​യും സു​പ്ര​ണ്ടി​നേ​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും മ​റ്റും അ​ധി​ഷേ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഒ​ളി​വി​ൽ പോ​യി​രു​ന്ന പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ എ​സ്ഐ അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഇ​യാ​ളു​ടെ ഫോ​ണ്‍ സൈ​ബ​ർ​സെ​ല്ലി​നു കൈ​മാ​റി.