ആ​രാ​ധ​നാ​സ്ഥ​ല​ങ്ങ​ൾ കൈ​യേ​റു​ന്ന​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം: ദ്രാ​വി​ഡ ക്ഷേ​ത്ര സം​ര​ക്ഷ​ണ വേ​ദി ‌
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ളു​ടെ പു​റ​ന്പോ​ക്കി​ലെ ആ​രാ​ധ​നാ​സ്ഥ​ല​ങ്ങ​ൾ കൈ​വ​ശ​ക്കാ​ർ​ക്ക് പ​തി​ച്ചു​കൊ​ടു​ക്കു​ക​യും സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​വ​ർ​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​യ​മം അ​നു​സ​രി​ച്ച് കേ​സെ​ടു​ക്ക​ണ​മെ​ന്നും ദ്രാ​വി​ഡ ക്ഷേ​ത്ര സം​ര​ക്ഷ​ണ വേ​ദി സം​സ്ഥാ​ന ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.‌
സം​സ്ഥാ​ന​ത്ത് ചെ​റു​തും വ​ലു​തു​മാ​യ കാ​വു​ക​ളും അ​നു​ബ​ന്ധ ജ​ലാ​ശ​യ​ങ്ങ​ളും പു​റ​ന്പോ​ക്ക് ഭൂ​മി​യി​ലാ​ണു​ള്ള​ത്.
ഇ​ത് കൈ​വ​ശ​ക്കാ​ർ​ക്ക് പ​തി​ച്ചു കൊ​ടു​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വു​ണ്ടാ​യി​ട്ടും പ​ട്ടി​ ക​ജാ​തി വി​ഭാ​ഗ​ത്തോ​ട് വി​വേ ​ച​ന​പ​ര​മാ​യി​ട്ടാ​ണ് പെ​രു​മാ​റു​ന്ന​ത്.
പ​ട്ടി​ക​ജാ​തി​ക്കാ​രു​ടെ കാ​വി​ലേ​ക്കു​ള്ള വ​ഴി ത​ട​യു​ന്ന​വ​രെ പ​ട്ടി​ക​ജാ​തി, വ​ർ​ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ‌
ന​രി​യാ​പു​രം വ​യ​ലാ വ​ട​ക്ക് ചാ​വ​രു​കാ​വ് പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ 200 വ​ർ​ഷ​മാ​യി കൈ​വ​ശം​വ​ച്ച് ആ​രാ​ധി​ച്ചു​വ​രു​ന്ന സ്ഥ​ല​മാ​ണ്. ചു​റ്റി​നു​മു​ള്ള ഭൂ​വു​ട​മ​ക​ൾ കാ​വി​ലേ​ക്കു​ള്ള വ​ഴി ത​ട​യു​ക​യും പ​ട്ടി​ക​ജാ​തി​ക്കാ​രെ കേ​സി​ൽ പെ​ടു​ത്തി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​ണ്. ഇ​ത്ത​രം ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.‌
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ.​എ. ഗോ​പി​ക്കു​ട്ട​ൻ, കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ. ​അ​നി​ൽ​കു​മാ​ർ, എ. ​രാ​ഘ​വ​ൻ, എം.​ആ​ർ. പ്ര​വീ​ണ്‍, പി.​ഡി. അ​ന​ന്തു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ‌