തെ​ങ്ങി​നു മു​ക​ളി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി ‌
Sunday, September 26, 2021 9:03 PM IST
തി​രു​വ​ല്ല: കൂ​റ്റ​ൻ തെ​ങ്ങി​ന് മു​ക​ളി​ൽ അ​ര​മ​ണി​ക്കൂ​റി​ലേ​റെ കു​രു​ങ്ങി പോ​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യെ ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ക​റ്റോ​ട് കാ​രി​മ​ല വ​ലി​യ കാ​ലാ​യി​ൽ ടി. ​കെ. കൃ​ഷ്ണ​ൻ​കു​ട്ടി (65)യെ​യാ​ണ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ടു​ത്തി​യ​ത്. ‌
ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ക​റ്റോ​ട് ഇ​രു​വെ​ള്ളി​പ്ര കി​ട​ങ്ങേ​റ്റി​പ​റ​മ്പി​ൽ മാ​ത്യു ഇ​ടിക്കു​ള​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​സ്തു​വി​ലെ തെ​ങ്ങി​ലാ​ണ് ഇ​യാ​ൾ ക​യ​റി​യ​ത്. ക​യ​റാ​ൻ ഉ​പ​യോ​ഗി​ച്ച മെ​ഷീ​നി​ലെ ക​മ്പി കു​രു​ങ്ങി​യ​ത് കാ​ര​ണം മു​ക​ളി​ലെ​ത്തു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് മെ​ഷീ​ൻ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ഇ​റ​ങ്ങാ​നും ക​യ​റാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ ഒ​രു യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ര മ​ണി​ക്കൂ​റി​ലേ​റെ തെ​ങ്ങി​ൽ ചു​റ്റി​പ്പി​ടി​ച്ച് നി​ന്നു. നി​ല​വി​ളി കേ​ട്ട് എ​ത്തി​യ വീ​ട്ടു​ട​മ​സ്ഥ​രാ​ണ് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഫ​യ​ർ ഓ​ഫീ​സ​ർ കെ ​ശ്യാം കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘം കൂ​റ്റ​ൻ ലാ​ഡ​ർ തെ​ങ്ങി​ൽ ഘ​ടി​പ്പി​ച്ചാ​ണ് തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്. മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട നി​മി​ഷ​മെ​ന്ന് താ​ഴെ ഇ​റ​ങ്ങി​യ ശേ​ഷം കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. ‌