മെം​ബ​ർ​ക്കെ​തി​രെ​യും കൂ​റു​മാ​റ്റ കേ​സ് ‌
Monday, September 27, 2021 10:08 PM IST
റാ​ന്നി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മ​റ്റൊ​രു അം​ഗ​ത്തി​നെ​തി​രെ​യും കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സ്. ക​ഴി​ഞ്ഞ മൂ​ന്നി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​വി​ശ്വാ​സ നോ​ട്ടീ​സ് പ​രി​ഗ​ണി​ക്ക​വേ പാ​ർ​ട്ടി നി​ർ​ദേ​ശം ലം​ഘി​ച്ച് വോ​ട്ടെ​ടു​പ്പി​ൽ നി​ന്നു വി​ട്ടു​നി​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് അം​ഗം സ​ച്ചി​ൻ വ​യ​ല​യ്ക്കെ​തി​രെ സ്വ​ത​ന്ത്രാം​ഗം കെ.​ആ​ർ. പ്ര​കാ​ശ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത​ത്.‌
കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ർ ടി. ​തോ​മ​സ് ന​ൽ​കി​യ വി​പ്പ് ലം​ഘി​ച്ചാ​ണ് സ​ച്ചി​ൻ മു​ന്ന​ണി താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മാ​യ രീ​തി​യി​ൽ അ​വി​ശ്വാ​സ ച​ർ​ച്ച​യ്ക്ക് എ​ത്താ​തി​രു​ന്ന​തെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. സ​ച്ചി​ന് ന​ൽ​കി​യ വി​പ്പ് നേ​രി​ൽ കാ​ണാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ വീ​ട്ടി​ൽ പ​തി​പ്പി​ച്ചി​രു​ന്ന​താ​യും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ​ച്ചി​ൻ കൂ​ടി ഉ​ൾ​പ്പെ​ട്ട യു​ഡി​എ​ഫ് ന​ൽ​കി​യ അ​വി​ശ്വാ​സ നോ​ട്ടീ​സി​നെ പി​ന്തു​ണ​യ്ക്കാ​നാ​യി​രു​ന്നു നി​ർ​ദേ​ശം. എ​ന്നാ​ൽ ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും അ​വി​ശ്വാ​സ ച​ർ​ച്ച​യി​ലും വോ​ട്ടെ​ടു​പ്പി​ലും പ​ങ്കെ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് സ്വീ​ക​രി​ച്ച നി​ല​പാ​ടാ​ണ് സ​ച്ചി​നും സ്വീ​ക​രി​ച്ച​തെ​ന്നും ഇ​ത് കൂ​റു​മാ​റ്റ​മാ​ണെ​ന്നും പ്ര​കാ​ശ് കു​റ്റ​പ്പെ​ടു​ത്തി.‌
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​പ്ര​തി​നി​ധി​യാ​യ ശോ​ഭാ ചാ​ർ​ളി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​തി​രെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി നി​ല​നി​ൽ​ക്കു​ക​യാ​ണ്.
ബി​ജെ​പി അം​ഗ​ങ്ങ​ളാ​ണ് ശോ​ഭാ ചാ​ർ​ളി​യു​ടെ പേ​ര് നി​ർ​ദേ​ശി​ക്കു​ക​യും പി​ന്താ​ങ്ങു​ക​യും ചെ​യ്ത​തെ​ന്നാ​ണ് പ​രാ​തി. എ​ൽ​ഡി​എ​ഫും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും നേ​ര​ത്തെ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ത്തി​നു വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ലു​ണ്ടാ​യ​തെ​ന്നും വി​പ്പ് ലം​ഘ​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി കെ.​ആ​ർ. പ്ര​കാ​ശ് ത​ന്നെ ന​ൽ​കി​യ പ​രാ​തി​യി​ലും ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തി​രു​ന്നു. ‌