എ​ഇ​യ്ക്കും സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വേ​ണ്ട; പ​ന്ത​ള​ത്ത് ഇ​ന്ന് കൗ​ൺ​സി​ൽ യോ​ഗം ‌
Monday, September 27, 2021 10:08 PM IST
പ​ന്ത​ളം: വി​വാ​ദ​ത്തി​ലാ​യ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന് കൗ​ൺ​സി​ൽ യോ​ഗം. രാ​വി​ലെ 10.30ന് ​യോ​ഗം ചേ​രാ​ൻ കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.
ക​ഴി​ഞ്ഞ കൗ​ൺ​സി​ൽ യോ​ഗം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ ബ​ഹ​ള​ത്തേ തു​ട​ർ​ന്ന് ന​ട​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ‌
അ​വ​ധി​യി​ൽ​പോ​യ സെ​ക്ര​ട്ട​റി എ​സ്. ജ​യ​കു​മാ​റി​നു പ​ക​രം ആ​ളെ​ത്തി​യി​ട്ടി​ല്ല. അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് സെ​ക്ര​ട്ട​റി ചു​മ​ത​ല ന​ൽ​കി ന​ഗ​ര​കാ​ര്യ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റ​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.
എ​ഇ എ​ന്ന നി​ല​യി​ലു​ള്ള ജോ​ലി​ഭാ​രം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. സെ​ക്ര​ട്ട​റി​യു​ടെ അ​വ​ധി ഒ​ക്ടോ​ബ​ർ ആ​റു​വ​രെ​യാ​ണ്. ‌
കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ട​ണ​മെ​ന്നു ശി​പാ​ർ​ശ ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സെ​ക്ര​ട്ട​റി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​ത്.
സെ​ക്ര​ട്ട​റി​യു​ടെ ശി​പാ​ർ​ശ​യു​ടെ ചു​വ​ടു പി​ടി​ച്ച് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ട​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും സ​മ​ര​രം​ഗ​ത്താ​ണ്. ‌