ഡോ. ​എം.​എ​സ്. സു​നി​ലി​ന്‍റെ സ്നേ​ഹ​ഭ​വ​നം മ​ഞ്ജു​വി​നും കു​ടും​ബ​ത്തി​നും
Tuesday, October 12, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക ഡോ.​എം. എ​സ്. സു​നി​ൽ ഭ​വ​ന​ര​ഹി​ത​ർ​ക്ക് പ​ണി​ത് ന​ൽ​കു​ന്ന 221-ാമ​ത് സ്നേ​ഹ ഭ​വ​നം കു​റി​യ​ന്നൂ​ർ ചു​വ​ട്ടു​പാ​റ ക​ക്കാ​ട്ട് വീ​ട്ടി​ൽ വി​ധ​വ​യാ​യ മ​ഞ്ജു​വി​നും കു​ടും​ബ​ത്തി​നു​മാ​യി തി​രു​വ​ല്ല സ്വ​ദേ​ശി​നി​യാ​യ പി. ​എ​ൻ.​സ​ര​സ​മ്മാ​ളി​ന്‍റെ (89) സ​ഹാ​യ​ത്താ​ൽ നി​ർ​മ്മി​ച്ചു ന​ൽ​കി.
വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും സ​ര​സ​മ്മാ​ളി​ന്‍റെ മ​ക്ക​ളാ​യ ഡോ.​കെ. എ​സ്.​വി​ജ​യ​കു​മാ​ർ, കെ.​എ​സ്. ഹ​രി​ദാ​സ്, കെ.​എ​സ്. ഇ​ന്ദി​രാ​മ്മാ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ‌
ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ഭ​ർ​ത്താ​വാ​യ ര​തീ​ഷ് മ​ര​ണ​പ്പെ​ടു​ക​യും മ​ഞ്ജു ര​ണ്ട് പെ​ൺ​മ​ക്ക​ളോ​ടും അ​മ്മ​യോ​ടും ഒ​പ്പം താ​മ​സി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നും ഇ​ല്ലാ​തെ ക​ഴി​യു​ന്ന വി​വ​രം അ​റി​യാ​ൻ ഇ​ട​യാ​യ ടീ​ച്ച​ർ സ​ര​സ​മ്മാ​ൾ ന​ൽ​കി​യ നാ​ലു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ടു മു​റി​ക​ളും ഹാ​ളും അ​ടു​ക്ക​ള​യും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് പ​ണി​ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ എ​ബി ജേ​ക്ക​ബ്, സു​നി വ​ർ​ഗീ​സ്, കെ.​പി. ജ​യ​ലാ​ൽ, പൊ​ടി​ക്കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.