അ​ശാ​സ്ത്രീ​യ ക​ലു​ങ്കു നി​ർ​മാ​ണം: വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ൾ മു​റ്റം ചെ​ളി​ക്കു​ണ്ടാ​യി ‌
Tuesday, October 12, 2021 10:32 PM IST
റാ​ന്നി: അ​ശാ​സ്ത്രീ​യ ക​ലു​ങ്കു നി​ർ​മാ​ണം സ്കൂ​ള്‍ മു​റ്റ​ത്തെ ചെ​ളി​ക്കു​ണ്ടാ​ക്കി. പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ വൈ​ക്കം കു​ത്തു​ക​ല്ലു​ങ്ക​ല്‍ പ​ടി​യി​ലെ ക​ലു​ങ്ക് നി​ര്‍​മാ​ണ​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍ അ​പാ​ക​ത ആ​രോ​പി​ക്കു​ന്ന​ത്. ‌
വൈ​ക്കം ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ന്‍റെ കെ​ട്ടി​ട​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് പ​ഴ​യ ക​ലു​ങ്ക് സ്ഥാ​പി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ ര​ണ്ടു ക​ലു​ങ്കു​ക​ള്‍ അ​ട​യ്ക്കു​ക​യും സ്കൂ​ളി​ന്‍റെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളു​ടെ ഇ​ട​യി​ലൂ​ടെ പു​തി​യ വ​ലി​യ ക​ലു​ങ്കു സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ഴ​ക്കാ​ല​ത്ത് കു​ത്തൊ​ഴു​ക്കു​ണ്ടാ​യി ചെ​ളി വെ​ള്ളം സ്കൂ​ള്‍ മു​റ്റ​ത്തെ​ത്തി.
മ​ഴ​ക്കാ​ല​ത്തു വെ​ള്ളം സ്കൂ​ളി​ന്‍റെ മു​റ്റ​ത്തേ​ക്ക് കൂ​ടു​ത​ലാ​യെ​ത്തു​ന്ന​ത് കു​ട്ടി​ക​ള്‍​ക്ക് ഭീ​ക്ഷ​ണി​യാ​കും. കൂ​ടാ​തെ വെ​ള്ളം ഒ​ഴു​കി​യെ​ത്തി നി​ല​വി​ല്‍ ഓ​ട​യി​ല്ലാ​ത്ത തി​രു​വാ​ഭ​ര​ണ പാ​ത ത​ക​രു​ന്ന​തി​നും ഇ​തു കാ​ര​ണ​മാ​വു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
സ്കൂ​ളി​ന് സ​മീ​പ​മു​ള്ള പ​ത്ത​ടി​യോ​ളം വീ​തി​യു​ള്ള തോ​ട്ടി​ലേ​യ്ക്കു​ള്ള ക​ലു​ങ്കാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് അ​ട​ച്ചി​രി​ക്കു​ന്ന​ത്. തെ​ക്കേ​പ്പു​റം വാ​ര്‍​ഡി​ന്‍റെ അ​തി​ര്‍​ത്തി തോ​ടാ​ണി​ത്. ഈ ​ക​ലു​ങ്കു​ക​ള്‍ അ​ട​ച്ച​തോ​ടെ പു​തി​യ ക​ലു​ങ്കി​ലേ​ക്കെ​ത്തു​ന്ന വെ​ള്ളം റോ​ഡി​ലേ​ക്കാ​ണെ​ത്തു​ക. തി​രു​വാ​ഭ​ര​ണ പാ​ത എ​ത്തി​ച്ചേ​രു​ന്ന ബ്ലോ​ക്കു​പ​ടി​ലെ കോ​ഴ​ഞ്ചേ​രി - റാ​ന്നി റോ​ഡി​ന്‍റെ ഭാ​ഗം ഉ​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ന്‍ സ്ഥ​ല​മി​ല്ലാ​തെ തി​രു​വാ​ഭ​ര​ണ പാ​ത​യി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ​ടെ ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ന്‍ പ​റ്റാ​താ​കും. ‌
പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കെ​എ​സ്ടി​പി, പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തു​വ​രെ തു​ട​ര്‍ ന​ട​പ​ടി​ക​ളൊ​ന്നു​മാ​യി​ട്ടി​ല്ല.
ന​വം​ബ​റി​ല്‍ സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​മ്പാ​യി സ്കൂ​ള്‍ മു​റ്റ​ത്തെ ചെ​ളി നീ​ക്കി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ര്‍. ‌