ബൈ​ക്കി​ലെ​ത്തി മോ​ഷ​ണം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ ‌‌
Friday, October 15, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: ബൈ​ക്കി​ലെ​ത്തി മാ​ല മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന് വ​ഴി​യാ​ത്ര​ക്കാ​രു​ടെ മാ​ല മോ​ഷ്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. ആ​റ​ന്മു​ള, കൊ​ടു​മ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി മാ​ല ക​വ​ർ​ന്ന ആ​ല​പ്പു​ഴ നൂ​റ​നാ​ട് പ​ള്ളി​ക്ക​ൽ മ​ഹേ​ഷ് ഭ​വ​ന​ത്തി​ൽ മ​നോ​ജ് (25), ശൂ​ര​നാ​ട് തെ​ക്ക് ആ​ന​യ​ടി ചെ​റു​കു​ന്നം പ്ലാ​വി​ല പു​ത്ത​ൻ​വീ​ട്ടി​ൽ അ​ക്ഷ​യ് ആ​ർ. നാ​യ​ർ (21) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 100 കി​ലോ​മീ​റ്റ​റോ​ളം പ​രി​ധി​യി​ൽ ഏ​ക​ദേ​ശം ഇ​രു​ന്നൂ​റോ​ളം സി​സി​ടി​വി കാ​മ​റ​ക​ളാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ച​ത്. സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന ല​ഭി​ച്ച പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. നി​ശാ​ന്തി​നി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പ​ത്ത​നം​തി​ട്ട ഡി​വൈ എ​സ്പി കെ. ​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ‌‌